കീഴാറ്റൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് കൂട്ടിയിട്ട മാലിന്യം നീക്കി
text_fieldsകീഴാറ്റൂർ: പഞ്ചായത്ത് ഓഫിസ് പരിസരത്ത് കൂട്ടിയിട്ട മാലിന്യ കൂമ്പാരം നീക്കം ചെയ്തു. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാലിന്യം കുന്നുകൂടി കിടന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. പഞ്ചായത്തിലെ വാർഡുകളിൽനിന്ന് ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യമാണ് ഓഫിസ് കെട്ടിടത്തിന് സമീപം കൂട്ടിയിട്ടിരുന്നത്.
യഥാസമയം തരം തിരിച്ച് കയറ്റി അയക്കാത്തതാണ് മാലിന്യം കുമിഞ്ഞുകൂടാൻ കാരണം. സഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. കോഴിക്കോട്ടെ ബയോ ഫ്രഷ് സൊല്യൂഷൻ കമ്പനിയാണ് ഇവിടന്ന് മാലിന്യം ശേഖരിക്കുന്നത്. എന്നാൽ, ഇത്തവണ അവരുടെ വാഹനം എത്തി ശേഖരിക്കാൻ വൈകിയതാണ് മാലിന്യം കൂടിക്കിടക്കാൻ കാരണം. വ്യാഴാഴ്ച രാവിലെ മുതാലാണ് മാലിന്യം നീക്കാൻ ആരംഭിച്ചത്.