വലമ്പൂർ വലിയപറമ്പിൽ പുലിയെ കണ്ടെന്ന്
text_fieldsവലമ്പൂർ വലിയപറമ്പിൽ കണ്ടെത്തിയ പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ
കീഴാറ്റൂർ: വലമ്പൂർ വലിയപറമ്പ് പ്രദേശത്ത് പുലിയെ കണ്ടതായി പ്രദേശവാസി. മഞ്ചേരിയിലെ ട്രാഫിക് ഗാർഡ് അലിയാണ് പുലിയെ കണ്ടതായി പറയുന്നത്. ബൈക്കിൽ വീട്ടിലേക്ക് വരുന്നവഴി കഴിഞ്ഞദിവസം രാത്രി ഒമ്പേതാടെ വലിയപറമ്പ് ജുമാമസ്ജിദിന് സമീപം വീടിന് മുൻവശത്ത് റോഡിലേക്ക് പുലി ചാടുകയായിരുന്നെന്ന് അലി പറഞ്ഞു.
സമീപത്തെ പറമ്പിൽ കച്ചവടത്തിനായി പോത്തിനെ കെട്ടിയിരുന്നു. ഇവിടെനിന്നാണ് പുലി വന്നത്. ബൈക്കിന് മൂന്ന് മീറ്റർ അകലത്തിൽ വന്ന പുലി ഹോണടിച്ചപ്പോൾ സമീപത്തെ വാഴത്തോപ്പിലേക്ക് കയറിപ്പോയതായി അലി പറഞ്ഞു. രാത്രി 12 വരെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തൊട്ടടുത്ത ദിവസം നടത്തിയ തിരച്ചിലിൽ കാൽപാടുകൾ കണ്ടെത്തി.