സഹപാഠിയുടെ ഓർമയിൽ ഗ്രാമത്തിന് കുടിവെള്ളമൊരുക്കി വിദ്യാർഥികൾ
text_fieldsവാഹനാപകടത്തിൽ മരിച്ച പി. നേഹയുടെ സ്മരണാർത്ഥം ഉത്തർപ്രദേശിലെ ബറേലിയിൽ സഹപാഠികൾ ഒരുക്കിയ കുഴൽക്കിണറിന് സമീപം ഗ്രാമവാസികൾ
കീഴാറ്റൂർ: അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠിയുടെ ഓർമക്ക് ഗ്രാമത്തിന് കുടിവെള്ളമൊരുക്കി വിദ്യാർഥികൾ. അൽഷിഫ കോളജ് ഓഫ് നഴ്സിങ്ങിൽ ബി.എസ്.സി നഴ്സിങ് കോഴ്സിന് പഠിച്ചിരുന്ന പി. നേഹയുടെ ഓർമക്കാണ് കുടിവെള്ളമൊരുക്കിയത്.
കഴിഞ്ഞ ഡിസംബർ ആറിന് പെരിന്തൽമണ്ണയിൽ നടന്ന വാഹനാപകടത്തിലാണ് നേഹ മരിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാളിലാണ് ദുരന്തത്തിൽപെട്ട് കുടുംബത്തെയും നാടിനെയും സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി നേഹയുടെ വേർപിരിയിൽ.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഈ വിദ്യാർഥിനി കലാ മത്സരങ്ങളിലും മികവ് പുലർത്തിയിരുന്നു. നേഹയുടെ സ്മരണാർത്ഥം സഹപാഠികൾ പണം സ്വരൂപിച്ച് ഉത്തർപ്രദേശിലെ ബറേലിയിലെ മിലാക് ഗ്രാമത്തിൽ മീട്ടാ പാനി കുടിവെള്ള പദ്ധതിക്ക് കീഴിൽ കുഴൽകിണർ നിർമിച്ചു നൽകുകയായിരുന്നു. ശുദ്ധജലത്തിന് ബുദ്ധിമുട്ടുന്ന ഗ്രാമവാസികൾക്ക് ഇത് ഏറെ സഹായകമായി.