ഗര്‍ഭിണിയായ ആടിെൻറ ജഡം റോഡരികില്‍ തള്ളി
text_fieldsകീഴാറ്റൂർ: ഗര്‍ഭിണിയായ ആടിെൻറ ജഡം പാതയോരത്ത് തള്ളി. കീഴാറ്റൂര്‍ തച്ചിങ്ങനാടത്ത് കൊണ്ടിപറമ്പ്-പൂക്കോട്ടില് കോളനി റോഡിരികിലാണ് ജഡം തള്ളിയത്.
ദുര്‍ഗന്ധം വമിച്ചതോടെയാണ് ഞായറാഴ്ച രാവിലെ പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്. 30 കിലോയോളമുള്ള ജഡം പായയില്‍ പൊതിഞ്ഞ നിലയിലാണ്.
സമീപത്തുകൂടി ഒഴുകുന്ന നീര്‍ച്ചാലിന് സമീപമായതിനാൽ കുടിവെള്ളം മലിനമാകുമെന്നും പ്രദേശത്ത് ഇതിന് മുമ്പും സമാനസംഭവം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഇരുട്ടിെൻറ മറവില്‍ പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയുണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കാനും നാട്ടുകാരുടെ നേതൃത്വത്തില്‍ തീരുമാനമായി.