ചിത്രരചനയിൽ വിസ്മയം തീർത്ത് സൗദ യൂസഫ്
text_fieldsപെൻസിൽ ഉപയോഗിച്ച് വരച്ച ചിത്രങ്ങളുമായി സൗദ
യൂസഫ്
കീഴുപറമ്പ്: പ്രമുഖരുടെ ചിത്രങ്ങൾ പെൻസിൽ ഉപയോഗിച്ച് വരച്ച് വിസ്മയം തീർക്കുകയാണ് കീഴുപറമ്പ് സ്വദേശിയായ വിദ്യാർഥിനി. കീഴുപറമ്പ് സ്വദേശികളായ മറിയം-യൂസഫ് ദമ്പതികളുടെ മകളും എം.ഒ.എം.ഒ മണാശ്ശേരി കോളജിലെ വിദ്യാർഥിനിയുമായ സൗദ യൂസഫാണ് ചിത്രകലയിൽ മികവ് തെളിയിക്കുന്നത്. നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് സൗദ ഇതിനകം വരച്ചത്.
ഗാന്ധിജി, നെഹ്റു, സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പെടെയുള്ള രാഷ്ട്രീയ നായകരുടെയും കലാകാരന്മാർ, ഗായകർ, സിനിമ-കായിക താരങ്ങൾ ഉൾെപ്പടെയുള്ളവരുടെയും ചിത്രങ്ങളാണ് പെൻസിൽ ഉപയോഗിച്ച് അതിമനോഹരമായി വരച്ചിരിക്കുന്നത്.
എ ഫോർ പേപ്പറിൽ 24 ഗായകരുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വരച്ചും സൗദ നാട്ടിൽ താരമായിട്ടുണ്ട്. ചെറുപ്പം മുതലേ ചിത്രരചനയോട് താൽപര്യമുണ്ടായിരുന്നെങ്കിലും കോവിഡ് സമയത്താണ് കൂടുതലായി ചിത്ര രചനയിലേക്ക് തിരിഞ്ഞതെന്ന് സൗദ പറഞ്ഞു.