എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsജാസിം
കൊളത്തൂര്‍: വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവിനെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പടപ്പറമ്പ് മൂച്ചിക്കൽ സ്വദേശി വലിയ കലായിൽ ജാസിമിനെയാണ്(40) 6.41 ഗ്രാം സിന്തറ്റിക് ലഹരിയുമായി കൊളത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്.
ജില്ലയില്‍ എം .ഡി .എം. എ പോലുള്ള സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ആര്.വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ.പ്രേംജിത്ത്, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസും ജില്ല ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും പടപ്പറമ്പ് , പാങ്ങ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ബാംഗളരു കേന്ദ്രീകരിച്ച് പടപ്പറമ്പ്, കൊളത്തൂര്‍ ഭാഗങ്ങളിലേക്ക് ഏജന്റുമാര്‍ മുഖേന സിന്തറ്റിക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ ചില കണ്ണികളെകുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ സംഘത്തെ രഹസ്യമായി നിരീക്ഷിച്ച് വരുന്നതിനിടെ വീട്ടില്രഹസ്യമായി ലഹരിമരുന്ന് സൂക്ഷിച്ച് വില്പന നടത്തുന്നതായി രാത്രിയില്‍ രഹസ്യവിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തിലിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 6.41 ഗ്രാം ലഹരിമരുന്ന്, പ്ലാസ്റ്റിക് കവറുകള്‍,ഇലക്ട്രോണിക് ത്രാസ് എന്നിവ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്.
ലഹരിക്കടത്തു സംഘത്തിലെ ജില്ലയിലെ മറ്റു കണ്ണികളെകുറിച്ച് വിവരം ലഭിച്ചതായും തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ.പ്രേംജിത്ത് ,കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവര്‍ അറിയിച്ചു.പടപ്പറമ്പ് വച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വില്പനക്കെത്തിച്ച ഒമ്പത് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ കൊളത്തൂര്‍ പൊലീസ്അറസ്റ്റ് ചെയ്തിരുന്നു .
ജില്ലാ പൊലീസ്മേധാവി ആര്. വിശ്വനാഥിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പിഎ. പ്രേംജിത്ത് , കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ ,എ.എസ്.ഐ ഗോപി, എസ്.സി.പി.ഒ മാരായ ജയന്, ഗിരീഷ് , എന്നിവരും ജില്ല ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡുമാണ് പരിശോധന നടത്തിയത്.