Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightഅതിഥി തൊഴിലാളിയെ...

അതിഥി തൊഴിലാളിയെ കുത്തേറ്റ നിലയിൽ കണ്ടെത്തി

text_fields
bookmark_border
അതിഥി തൊഴിലാളിയെ കുത്തേറ്റ നിലയിൽ കണ്ടെത്തി
cancel

കൊ​ള​ത്തൂ​ർ: പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ൻ​വ​ശ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു. പ​ശ്ചി​മ​ബം​ഗാ​ൾ ഇ​ച്ചു​ഭാ​ഗ്ര സ്വ​ദേ​ശി അ​ൽ​മാ​ൻ മോ​ണ്ട​ലി (30) നാ​ണ് കു​ത്തേ​റ്റ​ത്. കൂ​ടെ താ​മ​സി​ക്കു​ന്ന ആ​സാം സോ​നി​ത്പൂ​ർ സ്വ​ദേ​ശി ബാ​ദി​സ്ഥ​ദാ​സ് ആ​ണ് കു​ത്തി​യ​ത്. പ്ര​തി ഒ​ളി​വി​ലാ​ണ്. ര​ണ്ടു പേ​രും ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യും വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കാ​ണ് ക​ത്തി​ക്കു​ത്ത് ഉ​ണ്ടാ​വു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ നി​ല​യി​ലാ​ണ് താ​മ​സം. കു​ത്തേ​റ്റ് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ അ​ൽ​മാ​ൻ മോ​ണ്ട​ൽ മു​ക​ളി​ൽ നി​ന്നി​റ​ങ്ങി ക​ട വ​രാ​ന്ത​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് ഇ​റ​ച്ചി​ക്കോ​ഴി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ ര​ക്തം വാ​ർ​ന്ന് പ​രി​ക്കേ​റ്റു​ക്കി​ട​ക്കു​ന്ന ആ​ളെ ക​ണ്ടു കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സ് എ​ത്തി മോ​ണ്ട​ലി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ത്യാ​സ​ന്ന​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും മോ​ണ്ട​ലി​ന്റെ മൊ​ഴി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി സൈ​ബ​ർ പോ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കൊ​ള​ത്തൂ​ർ പൊ​ലി​സ് അ​റി​യി​ച്ചു.

Show Full Article
TAGS:inter state worker stabbed Malappuram News 
News Summary - Inter state worker found stabbed
Next Story