ഹെലികോപ്റ്ററിൽ പറന്നിറങ്ങി മാവേലി; ജെംസ് കോളജിൽ വേറിട്ട ഓണാഘോഷം
text_fieldsരാമപുരം ജെംസ് കോളജിൽ ഓണാഘോഷത്തിന് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ മാവേലി
കൊളത്തൂർ: രാമപുരം ജെംസ് ഓട്ടോണോമസ് കോളജിലെ ഓണാഘോഷം മാവേലിക്ക് ഹെലികോപ്റ്റർ യാത്രയൊരുക്കി വേറിട്ടതായി. രാവിലെ 10ന് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മാവേലിയെ വരവേൽക്കാൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയൊരു സംഘം തടിച്ചുകൂടിയിരുന്നു.
മാവേലിയുടെ അപ്രതീക്ഷിത രംഗപ്രവേശം ആഘോഷങ്ങൾക്ക് ആവേശം പകർന്നു. തുടർന്ന് വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ദിവസങ്ങൾക്ക് മുൻപ് ഓണാഘോഷ പരിപാടിയുടെ പേരുപ്രഖ്യാപന ചടങ്ങിന് മാവേലി കുതിരപ്പുറത്താണ് എത്തിയത്. ഇത്തവണ ഹെലികോപ്റ്റർ ഉപയോഗിച്ചത് ആഘോഷങ്ങൾക്ക് കൂടുതൽ കരുത്തേകി.