Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightസൗഹൃദ സംഗമ വേദിയായി...

സൗഹൃദ സംഗമ വേദിയായി മസ്ജിദുല്‍ ഇഹ്‌സാൻ

text_fields
bookmark_border
സൗഹൃദ സംഗമ വേദിയായി മസ്ജിദുല്‍ ഇഹ്‌സാൻ
cancel
camera_alt

കൊണ്ടോട്ടി മസ്ജിദുല്‍ ഇഹ്‌സാനില്‍ നടത്തിയ ഈദ് സൗഹൃദ സംഗമത്തില്‍ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന പബ്ലിക് റിലേഷന്‍സ് സെക്രട്ടറി സമദ് കുന്നക്കാവ് സംസാരിക്കുന്നു

കൊണ്ടോട്ടി: വിവിധ മതസ്ഥരായവരുടെ സാന്നിധ്യത്താല്‍ കൊണ്ടോട്ടി മസ്ജിദുല്‍ ഇഹ്‌സാനില്‍ നടന്ന ജുമുഅ ഖുതുബയും നമസ്‌കാരവും സൗഹൃദ സംഗമ വേദിയായി. ജുമുഅ പ്രാർഥനക്ക് വിശ്വാസികള്‍ക്കൊപ്പം അറുപതോളം ഹിന്ദു, ക്രിസ്ത്യന്‍ മതവിശ്വാസികള്‍കൂടി പള്ളിയിലെത്തി. വിശാല മാനവിക സാഹോദര്യമാണ് ബലിപെരുന്നാളിന്റെ സന്ദേശമെന്ന് സംഗമത്തിന് നേതൃത്വം നല്‍കിയ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന പബ്ലിക് റിലേഷന്‍സ് സെക്രട്ടറി സമദ് കുന്നക്കാവ് അഭിപ്രായപ്പെട്ടു.

കെ. വിനോദ് കുമാര്‍, സി. സുകുമാരന്‍ കൈരളി, എന്‍.വി. പ്രകാശ്, വിനോദ് മാസ്റ്റര്‍, പി.എസ്. മനോജ് കുമാര്‍, അയ്യപ്പന്‍ പുളിക്കാനി, ബാലന്‍, എന്‍.കെ. അബ്ദുസ്സലാം, എം. സുരേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മസ്ജിദ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് സി. ജുനൈദ്, പി.ഇ അഷ്‌കറലി, സി. അബ്ദുറസാഖ്, ഇ. അഫ്സല്‍ ഹുസൈന്‍, സി. ജഹ്ഫര്‍, എ.പി. അബ്ദുല്‍ ഹമീദ്, കെ.കെ. അഹമ്മദ്കുട്ടി, കെ. റദീഫ്, എം.കെ. ജാഫര്‍, മെഹര്‍ മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
TAGS:jama'at Eid Message Local News 
News Summary - Masjidul Ihsan as a venue for friendly gatherings
Next Story