Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകൊണ്ടോട്ടി താലൂക്ക്...

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പോളി ഡെന്റൽ ക്ലിനിക്ക് ആരംഭിച്ചു

text_fields
bookmark_border
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പോളി ഡെന്റൽ ക്ലിനിക്ക് ആരംഭിച്ചു
cancel
camera_alt

കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവര്‍ത്തനം

തുടങ്ങിയ അര്‍ബന്‍ പോളി ഡെന്റല്‍ ക്ലിനിക് ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി: ദന്ത രോഗ പരിചരണത്തിന് സാധാരണക്കാര്‍ക്ക് ആശ്വാസമായി കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ അര്‍ബന്‍ ഡെന്റൽ പോളി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. 15ാം ധനകാര്യ കമീഷന്‍ ഹെല്‍ത്ത് ഗ്രാന്റില്‍നിന്ന് ലഭിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ക്ലിനിക്കില്‍ ഒരു ഡോക്ടറുടെയും ഡെന്റൽ ഹൈജീനിസ്റ്റിന്റെയും സേവനമാണുള്ളത്. പരിശോധന മുറി, രോഗികള്‍ക്കുള്ള കാത്തിരിപ്പുമുറി, ശീതീകരിച്ച ഡെന്റൽ തിയറ്റര്‍, അണു നശീകരണ സംവിധാനം, എക്‌സ്-റേ റൂം തുടങ്ങിയ സ്‌പെഷാലിറ്റി സൗകര്യങ്ങളോടെയാണ് കൊണ്ടോട്ടി നഗരസഭ ചികിത്സ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

ക്ലിനിക് ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി എം.എല്‍.എ ടി.പി. അഷ്‌റഫലി അധ്യക്ഷത വഹിച്ചു.

ദന്ത സംരക്ഷണത്തിനും പരിപാലനത്തിനുമായി ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ക്ലിനിക്കില്‍ കൂടുതല്‍ സ്‌പെഷാറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ. മമ്മദിശ പറഞ്ഞു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാന്‍, നഗരസഭ ഉപാധ്യക്ഷ ആയിഷ ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. മുഹമ്മദ്, കെ. ശിവന്‍, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എം. റഷീദ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. റഷീദലി, കെ.കെ. ഖദീജ, നസ്‌റീന തരുവറ, സഫറുദ്ദീന്‍ കൂനൂക്കര, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. വിനോദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എം. ജാനിഫ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. ബാബു, അസിസ്റ്റന്റ് ഡെന്‍ഡല്‍ സര്‍ജന്‍ ബി.എസ്. ഷബ്‌ന, കൗണ്‍സിലര്‍മാരായ വി. റജീന, ടി.കെ. അബ്ദുല്‍ അസീസ്, പാറപ്പുറം അബ്ദുറഹിമാന്‍, ഇട്ടിയകത്ത് ബഷീര്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരായ അഷ്‌റഫ് മടാന്‍, മെഹബൂബ് കോപ്പിലാന്‍, നിത ഷഹീര്‍, മുന്നാസ് പാറക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Show Full Article
TAGS:localnews Malappuram Kondotty Taluk Hospital 
News Summary - കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പോളി ഡെന്റൽ ക്ലിനിക്ക് ആരംഭിച്ചു
Next Story