Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightറെസ വിപുലീകരണം:...

റെസ വിപുലീകരണം: പ്രവൃത്തിക്കിടെ കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു

text_fields
bookmark_border
റെസ വിപുലീകരണം: പ്രവൃത്തിക്കിടെ കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു
cancel
camera_alt

വി​മാ​ന​ത്താ​വ​ള ചു​റ്റു​മ​തി​ല്‍ ത​ക​ര്‍ന്ന നി​ല​യി​ല്‍

കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ മേഖലയായ റെസ വിപുലീകരണ പ്രവൃത്തികള്‍ തുടരുന്നതിനിടെ വിമാനത്താവളത്തിലെ ചുറ്റുമതില്‍ ഭാഗികമായി തകര്‍ന്നു. റണ്‍വേയോട് ചേര്‍ന്ന് മുക്കൂട് ഭാഗത്താണ് മതിലിന്റെ ഒരു ഭാഗം കല്ലുകൾ ഇളകി തകര്‍ന്നുവീണത്. റണ്‍വേ വിപുലീകരണ പ്രവൃത്തികള്‍ക്ക് ചുറ്റുമതിലിനോടുചേര്‍ന്ന് മണ്ണിട്ടുയര്‍ത്തിയ വഴിയിലൂടെയാണ് ലോറികളില്‍ മണ്ണെത്തിക്കുന്നത്.

മണ്ണുമായി നിരന്തരം ലോറികള്‍ പോകുന്നതിനിടെ മതില്‍ തകര്‍ന്ന് മതില്‍ക്കെട്ടിനകത്തെ മണ്ണ് ജനവാസ പ്രദേശം കൂടിയായ മുക്കൂട് ഭാഗത്തേക്ക് ഇടിഞ്ഞുവീണ നിലയിലാണ്. ഇത് കടുത്ത പൊടിശല്യത്തിനും കാരണമാകുന്നുണ്ട്. റണ്‍വേ വിപുലീകരണ പ്രവൃത്തികളെത്തുടര്‍ന്ന് മേഖലയില്‍ നേരത്തെതന്നെ പൊടിശല്യം രൂക്ഷമാണ്. മഴ പെയ്യുന്നതോടെ മണ്ണ് മേഖലയിലാകെ പരന്നൊഴുകുമെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Show Full Article
TAGS:karipur airport wall collapses Development work 
News Summary - Resa expansion: Karipur airport perimeter wall collapses during construction
Next Story