ഓണസമൃദ്ധിയുമായി തൃക്കാക്കരയപ്പൻ
text_fieldsമുറ്റത്ത് വെച്ച തൃക്കാക്കരയപ്പൻ
കൊണ്ടോട്ടി: ആചാരാനുഷ്ഠാനങ്ങളിൽ മാറ്റങ്ങൾ വന്നെങ്കിലും തൃക്കാക്കരയപ്പന്മാരെ വെക്കാതെ മലയാളിക്ക് ഓണക്കാലമില്ല. അരിമാവണിഞ്ഞ തറയില്‍ ഉത്രാടം മുതല്‍ തൃക്കാക്കരയപ്പന്മാന് ഓണദിവസങ്ങളിലെ പതിവ് കാഴ്ചയാണ്. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പലതുള്ളത് പോലെ തൃക്കാക്കരയപ്പനെ വെക്കുന്ന ചടങ്ങിനെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
മഹാബലി നാട് കാണാനെത്തുന്നതിന് വാമനമൂര്‍ത്തിയും സാക്ഷിയാകണമെന്ന വിശ്വാസത്തിനാണ് പ്രചാരമേറെ. വിപണിയില്‍ ലഭിക്കുന്ന തൃക്കാക്കരയപ്പൻമാരാണ് സുലഭമാണെങ്കിലും ഗ്രാമങ്ങളില്‍ പഴയ രീതിയില്‍ തൃക്കാക്കരയപ്പനെ വെക്കുന്ന രീതി തുടരുന്നുണ്ട്.
കാലഗതിയില്‍ പല ആചാരനിഷ്ഠകളും ഇന്ന് അന്യമായി. ഓണത്തിന്റെ വരവറിയിച്ച് കണിയാന്മാര് വീടുകളില്‍ നേരിട്ടെത്തി വിശേഷാചാരങ്ങള്‍ അറിയിക്കുന്നതില്‍ തുടങ്ങുന്നതായിരുന്നു പോയകാലത്തെ ആഘോഷം. താളിയോലകളില്‍ കുറിച്ച വിവരങ്ങള്‍ വീടുകളില്‍ നല്കുമ്പോള് അരിയും നാളികേരവും വെളിച്ചെണ്ണയുമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ അവകാശികള്‍ക്ക് നല്‍കും. ഓണപ്പൊട്ടന്റെ വരവും വില്ലുകൊട്ടാന്പാട്ടു സംഘങ്ങളുടെ നാട് ചുറ്റലുമൊക്കെ പുതുതലമുറക്ക് ഇന്ന് കേട്ടുകേള്‍വി മാത്രമാണ്.