Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഅമിത രക്തസ്രാവം;...

അമിത രക്തസ്രാവം; പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു, ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍

text_fields
bookmark_border
അമിത രക്തസ്രാവം; പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു, ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍
cancel

കൊണ്ടോട്ടി: പ്രസവത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യയും കൊണ്ടോട്ടി തുറക്കല്‍ ജാബിര്‍ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകള്‍ റീം സിതാരയാണ് (24) മരിച്ചത്.

കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവശേഷമുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവതിയുടെ കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ചയാണ് റീം സിതാര കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞൂല്‍ പ്രസവശേഷം രക്തസ്രാവമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവതിക്ക് രക്തം നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. മരണ കാരണം പ്രസവ സമയത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തുണ്ട്. സഹോദരങ്ങള്‍: നസല്‍ ഷാഹിന്‍, റയ റോസ്, അസിം റഷിന്‍.

Show Full Article
TAGS:negligence Malappuram Local News 
News Summary - 24-year-old woman dies of postpartum hemorrhage in Kondotty hospital
Next Story