അനധികൃത മദ്യവില്പന; യുവാവ് അറസ്റ്റില്‍
text_fieldsമുഹമ്മദ് ഷാഫി
കൊണ്ടോട്ടി: അനധികൃതമായി വിദേശ മദ്യം വില്പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയില്‍. കുഴിമണ്ണ മുണ്ടംപറമ്പ് മഠത്തില്‍ പുറായ് മുഹമ്മദ് ഷാഫി (34) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 29 കുപ്പികളിലായി 14.5 ലിറ്റര്‍ മദ്യവും 5500 രൂപയും മദ്യ വില്പനക്ക് ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു.
അനധികൃത മദ്യ വില്പന നടത്തിയതിന് നേരത്തേയും മുഹമ്മദ് ഷാഫിക്കെതിരെ എക്സൈസിലും പൊലീസിലും കേസുകളുണ്ട്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഒ. അബ്ദുല്‍ നാസര്‍, പ്രിവന്റിവ് ഓഫിസര്‍ എന്‍. രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, പി. വിനയന്, പി.എസ്. സില്ല, ഡ്രൈവര്‍ കെ. അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.