Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightപു​ത്തൂ​ർ...

പു​ത്തൂ​ർ ഇ​റ​ക്ക​ത്തി​ൽ ച​ര​ക്കു​ലോ​റി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
പു​ത്തൂ​ർ ഇ​റ​ക്ക​ത്തി​ൽ ച​ര​ക്കു​ലോ​റി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

പു​ത്തൂ​രി​ൽ അ​പ​ക​ടം വ​രു​ത്തി​യ ച​ര​ക്കു​ലോ​റി

കോ​ട്ട​ക്ക​ൽ: അ​പ​ക​ട മേ​ഖ​ല​യാ​യ കോ​ട്ട​ക്ക​ൽ-​പെ​രി​ന്ത​ൽ​മ​ണ്ണ പാ​ത​യിലെ പു​ത്തൂ​ർ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ച​ര​ക്കു​ലോ​റി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രാ​യ തൃ​പ്പ​ന​ച്ചി പു​ത്ത​ൻ​പു​ര​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (56), ദി​ലീ​പ് (40), തൃ​പ്പ​ന​ച്ചി വി​ള​ക്ക​ത്തി​ൽ പ്ര​ജി​ലേ​ഷ് (45), ക​രി​ങ്ങ​പ്പാ​റ തൊ​ട്ടി​യി​ൽ അ​ബ്ദു​ൽ സ​ലാം (52,) പൊ​ൻ​മു​ണ്ടം പു​തു​ക്കി​ടി ക​ദീ​ജ(42), മി​സ് രി​യ( 23), ഹ​സി​ൻ സ​യാ​ൻ (11), ഫ​സ​ലു​റ​ഹ്മാ​ൻ ( 27), പു​ത്തൂ​ർ അ​വു​ക്ക​ൻ ചാ​ലി​ൽ റാ​ഷി​ദ (43,) പു​ത്തൂ​ർ അ​വു​ക്ക​ൻ ചാ​ലി​ൽ ബ​ഷീ​ർ (50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​ക്ക​ലി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടു. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ല​ക​പ്പെ​ട്ട​വ​രെ ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​തി​ൽ പ്ര​ജി​ലേ​ഷി​ന് ഗു​രു​ത​ര പ​രി​ക്കാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു​നി​ന്നും ച​ര​ക്കു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി വ​ലി​യ​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് താ​ഴെ പു​ത്തൂ​ർ ജ​ങ്ഷ​നി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടോ​ളം വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച ലോ​റി ബൈ​പാ​സ് ജ​ങ​ഷ​നും ക​ട​ന്ന് സ​മീ​പ​ത്തെ പാ​ട​ത്തേ​ക്കി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രു​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. കാ​ർ, ഓ​ട്ടോ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​പ​ക​ട​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ഭാ​ഗിക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
TAGS:Accident News Puthoor 
News Summary - 10 people injured after accident happened in Puthoor
Next Story