Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightആറുവരിപ്പാതയിൽ അപകടം;...

ആറുവരിപ്പാതയിൽ അപകടം; ടൂറിസ്റ്റ് ബസ് ലോറിക്ക് പിറകിലിടിച്ച് 20 പേര്‍ക്ക് പരിക്ക്

text_fields
bookmark_border
ആറുവരിപ്പാതയിൽ അപകടം; ടൂറിസ്റ്റ് ബസ് ലോറിക്ക് പിറകിലിടിച്ച് 20 പേര്‍ക്ക് പരിക്ക്
cancel
camera_alt

എ​ട​രി​ക്കോ​ട് മ​മ്മാ​ലി​പ്പ​ടി​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സ് ക്ര​യി​നി​ന്റെ സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്യു​ന്നു

കോട്ടക്കൽ: മഴക്ക് പിന്നാലെ ആറുവരിപ്പാത എടരിക്കോട് മമ്മാലിപ്പടിക്ക് സമീപം ടൂറിസ്റ്റ് ബസ് ലോറിക്കുപിറകിലിടിച്ചുണ്ടായ അപകടത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ കണ്ണൂരില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്കുപോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ ആറുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ക്രയിനിന്റെ സഹായത്തോടെ ബസ് മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

Show Full Article
TAGS:Accidents National Highway Tourist Bus 
News Summary - Accident on six-lane highway; 20 injured after tourist bus hits lorry
Next Story