Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightഇ​ന്നാ​ണ് ഒ​രു...

ഇ​ന്നാ​ണ് ഒ​രു കു​ടും​ബ​ത്തി​നാ​യി നാ​ടൊ​ന്നി​ക്കു​ന്ന ക​പ്പ ച​ല​ഞ്ച്

text_fields
bookmark_border
ഇ​ന്നാ​ണ് ഒ​രു കു​ടും​ബ​ത്തി​നാ​യി നാ​ടൊ​ന്നി​ക്കു​ന്ന ക​പ്പ ച​ല​ഞ്ച്
cancel
camera_alt

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മു​ഹ​മ്മ​ദാ​ലി​യു​ടെ കു​ടും​ബ​ത്തി​നാ​യി ആ​ട്ടീ​രി പ​ള്ളി​പ്പു​റ​ത്ത് ആ​രം​ഭി​ച്ച ക​പ്പ ച​ല​ഞ്ച്

കോ​ട്ട​ക്ക​ൽ: ആ​റു​വ​രി​പ്പാ​ത​യു​ടെ സ​ർ​വി​സ് റോ​ഡി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രെ​യി​ല​ർ വാ​ഹ​നം ഇ​ടി​ച്ച് ജീ​വ​ൻ പൊ​ലി​ഞ്ഞ യു​വാ​വി​ന്റെ കു​ടും​ബ​ത്തി​നാ​യി ക​പ്പ ച​ല​ഞ്ചു​മാ​യി നാ​ടൊ​ന്നി​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​ട​ക്കേ​തി​ൽ മു​ഹ​മ്മ​ദാ​ലി (ബാ​വാ​ട്ടി-47) ആ​ട്ടീ​രി പ​ള്ളി​പ്പു​റ​ത്ത് പാ​ട്ട​ത്തി​നൊ​ടു​ത്ത കൃ​ഷി​യി​ട​ത്തി​ൽ ക​പ്പ വി​ള​യി​ച്ചി​രു​ന്നു.

വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​ടെ​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ എ​ട്ടി​ന് ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് ബാ​വാ​ട്ടി​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് മ​ക്ക​ളും ഭാ​ര്യ​യും അ​ട​ങ്ങു​ന്ന​താ​ണ് ബാ​വാ​ട്ടി​യു​ടെ കു​ടു​ബം. ഏ​ക അ​ത്താ​ണി​യാ​യി​രു​ന്ന ബാ​വാ​ട്ടി​യു​ടെ വി​യോ​ഗ​ത്തോ​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി ആ​ട്ടീ​രി പ​ള്ളി​പ്പു​റം ബ്ര​ദേ​ഴ്സ് കൂ​ട്ടാ​യ്മ​യാ​ണ് ഞാ​യ​റാ​ഴ്ച ക​പ്പ ച​ല​ഞ്ച് ഒ​രു​ക്കി​യ​ത്.

മ​ഴ ക​ന​ത്ത​തോ​ടെ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഒ​രു കി​റ്റി​ന് 200 രൂ​പ നി​ര​ക്കി​ലാ​ണ് ച​ല​ഞ്ച് ന​ട​ത്തു​ന്ന​ത്. നാ​ട്ടു​കാ​ർ​ക്ക് പു​റ​മെ ബാ​വാ​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ, സു​മ​ന​സ്സു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

Show Full Article
TAGS:treatment fund treatment Kottakkal 
News Summary - Kappa challenge for treatment fund
Next Story