നീറ്റ് ഫലം; കോട്ടക്കൽ യൂണിവേഴ്സൽ മുൻനിരയിൽ
text_fieldsകോട്ടക്കൽ: ഈ വർഷത്തെ നീറ്റ് റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ കോട്ടക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരിശീലനം നേടിയ വിദ്യാർഥികൾ മികച്ച നേട്ടവുമായി മുൻനിരയിലെത്തി. നൂറോളം വിദ്യാർഥികൾ 530ന് മുകളിൽ സ്കോർ നേടി ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസിന് അർഹത നേടി. യൂണിവേഴ്സൽ പബ്ലിക് സ്കൂളിൽനിന്ന് മാത്രമായി പത്തുപേർ ഗവൺമെന്റ് എം.ബി.ബി.എസ് സീറ്റുറപ്പിച്ചിട്ടുണ്ട്.
ജെ.ഇ.ഇ പരീക്ഷ എഴുതിയ 103 വിദ്യാർഥികൾ എൻ.ഐ.ടിയിലും 17 വിദ്യാർഥികൾ ഐ.ഐ.ടിയിലും പ്രവേശനം ഉറപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അഡ്മിഷൻ ടെസ്റ്റ് റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ 40 വിദ്യാർഥികൾ ഓൾ ഇന്ത്യ റാങ്കിൽ ആയിരത്തിനുള്ളിലെത്തി മികവ് തെളിയിച്ചു.
കോട്ടക്കൽ കാമ്പസിലെ മാത്രം ഗോയിങ്, റിപ്പീറ്റേഴ്സ് ബാച്ചുകളിൽ പരിശീലനം നേടിയ ആയിരത്തിന് താഴെ കുട്ടികളിൽനിന്നാണ് ഈ റിസൽട്ട് എന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു.നീറ്റ് പരീക്ഷയിൽ ആഗ്രഹിച്ച സ്കോറും റാങ്കും ലഭിക്കാത്തവർക്ക് വീണ്ടും റിപ്പീറ്റ് ചെയ്യാൻ വേണ്ടി യൂണിവേഴ്സലിൽ സ്കീമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 425ന് മുകളിൽ നീറ്റ് സ്കോർ നേടിയവർക്ക് മുഴുവൻ ഫീസിളവ് ലഭിക്കും.
500ന് മുകളിൽ സ്കോർ നേടിയവർക്കുവേണ്ടി തിയറി ക്ലാസുകൾ ഒഴിവാക്കി ടെസ്റ്റുകളും ഡിസ്കഷനും മാത്രമുള്ള ടെസ്റ്റ്-ഡിസ്കഷൻ സൂപ്പർ 26 റീ റിപ്പീറ്റേഴ്സ് ബാച്ചുകളും തുടങ്ങുന്നുണ്ട്. നീറ്റ് മോഡൽ പരീക്ഷകൾ, ഡിസ്കഷൻ ക്ലാസുകൾ, സംശയനിവാരണ ക്ലാസുകൾ മുതലായവക്ക് കൂടുതൽ പ്രാധാന്യം നൽകി ചിട്ടപ്പെടുത്തിയ സ്പെഷൽ ബാച്ചുകളാണ് സൂപ്പർ 26. റിപ്പീറ്റേഴ്സ്, റീ റിപ്പീറ്റേഴ്സ്, സൂപ്പർ 26 എന്നിവയുടെ അടുത്ത ബാച്ചുകളുടെ ക്ലാസ് ജൂൺ 30ന് ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുതിയ രണ്ട് ഹോസ്റ്റലുകളും ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ്: www.universalinstitute.in. ഫോൺ: 9895165807, 9746040306, 9495175366.