ഓ... നിങ്ങളിത് കേൾക്കുക...
text_fieldsകേരള പ്രീമിയർ ലീഗ് സെക്കൻഡ് ഡിവിഷൻ മത്സരങ്ങളിൽ
അനൗൺസ്മെൻറ് നടത്തുന്ന റാഷിദ് കോട്ടക്കൽ
കോട്ടക്കൽ: കേരള പ്രീമിയർ ലീഗ് സെക്കൻഡ് ഡിവിഷൻ പോരാട്ടങ്ങൾ സ്കോർ ലൈൻ സ്പോർട്സിന്റെ യൂട്യൂബ് ചാനലിലൂടെ കേരള ഫുട്ബോൾ അസോസിയേഷൻ സംപ്രേഷണം ചെയ്യുമ്പോൾ ആവേശത്തിലും അഭിമാനത്തിലുമാണ് കോട്ടക്കൽ സ്വദേശി റാഷിദ്. ഇത്തവണ ലൈവ് കമന്ററി നിർവഹിക്കുന്നത് മലബാറിലെ ഫുട്ബാൾ അനൗൺസ്മെൻറ് രംഗത്ത് കഴിഞ്ഞ 17 വർഷമായി സജീവ സാന്നിധ്യമായ റാഷിദാണ്.
ചെറിയ പ്രായത്തിൽ തന്നെ മൈക്കിനോടുള്ള പ്രണയമാണ് അദ്ദേഹത്തെ അനൗൺസറാക്കി മാറ്റിയത്. കേരളത്തിന്റെ ഏറ്റവും വലിയ ഫുട്ബാൾ ആവേശമായ സൂപ്പർ ലീഗ് കേരളയുടെ മൈതാനത്തും റാഷിദിന്റെ ശബ്ദം ഫുട്ബാൾ പ്രേമികൾ നെഞ്ചേറ്റിക്കഴിഞ്ഞു.
കഴിഞ്ഞ മാസം ഒമാനിൽ നടന്ന ഗൾഫ് മാധ്യമം സൂപ്പർ കാർണിവലിന് ശബ്ദം നൽകാൻ മസ്കത്തിലേക്ക് എത്തിയ റാഷിദ് ശബ്ദ പ്രചാരണത്തിലൂടെ മലയാളികളടക്കമുള്ളവരുടെ മനം കവർന്നിരുന്നു. ഇതിന് പിന്നാലെ വമ്പൻ മത്സരങ്ങളാണ് റാഷിദിനെ തേടിയെത്തിയത്. മലയാളികളുടെ സാന്നിധ്യമുള്ള ലോകത്തെ 40ൽപരം രാജ്യങ്ങളിൽ വിവിധ പരിപാടികളുടെ അനൗൺസ്മെന്റുകൾ അവതരിപ്പിക്കാൻ കഴിഞ്ഞതും നേട്ടമായി. ഗാംഭീര്യമുള്ള ശബ്ദവും അവതരണ ശൈലിയുമാണ് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. അരിച്ചോൾ കിഴക്കേ പറമ്പൻ സുലൈമാൻ ഇയ്യാത്തുമ്മ ദമ്പതികളുടെ മകനാണ്.