Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightബിരുദ കോഴ്‌സുകളുടെ...

ബിരുദ കോഴ്‌സുകളുടെ സാധ്യതകൾ; ശ്രദ്ധേയമായി സെമിനാർ

text_fields
bookmark_border
ബിരുദ കോഴ്‌സുകളുടെ സാധ്യതകൾ; ശ്രദ്ധേയമായി സെമിനാർ
cancel

കോട്ടക്കൽ: സ്വദേശത്തും വിദേശത്തുമുള്ള ബിരുദ കോഴ്‌സുകളുടെ സാധ്യതകളും പ്രവേശന നടപടിക്രമങ്ങളും വിശദീകരിച്ച ഉപരിപഠന സെമിനാർ ശ്രദ്ധേയമായി. നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ - നിഷ് സഹകരണത്തോടെ അക്കൗണ്ട്ഷ്യ ഓഡിറ്റോറിയത്തിൽ ‘മാധ്യമം’ സംഘടിപ്പിച്ച സെമിനാറിൽ വിദ്യാർഥികൾ അക്കാദമിക വിദഗ്ധരുമായി സംവദിച്ചു. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ തൊഴിൽ നേടാനുള്ള കോഴ്‌സുകൾ പരിചയപ്പെടുത്തിയ സെഷൻ ആകർഷകമായി. എസ്.എസ്.സി, യു.പി.എസ്.സി തുടങ്ങിയ ദേശീയ മത്സര പരീക്ഷകൾ, ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം തുടങ്ങിയവയും ചർച്ചയായി.

എജുക്കേഷണൽ സൈക്കോളജിസ്റ്റും കരിയർ കൗൺസിലറുമായ കെ.പി. ലുഖ്‌മാൻ, ‘നിഷ്’ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും സിവിൽ സർവീസ് പരിശീലകനുമായ കെ. മുഹമ്മദ് ആഷിഖ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. മാധ്യമം ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് കെ. ജൂനൈസ് സ്വാഗതവും ക്രിയേറ്റിവ് ഹെഡ് എ.കെ സാജിദ് നന്ദിയും പറഞ്ഞു. ‘മിഫ്രണ്ട് ഇവന്റ്‌സ്’ ആണ് സെമിനാറിന്റെ ഏകോപനം നിർവഹിച്ചത്. നേരത്തെ കോഴിക്കോട്ടും സെമിനാർ സംഘടിപ്പിച്ചിരുന്നു.

Show Full Article
TAGS:seminar graduation edunews 
News Summary - Seminar Highlights Opportunities in Undergraduate Courses
Next Story