ആശുപത്രിയിൽ നഴ്സിന്റെ മരണം ബന്ധുക്കളുടെ മൊഴിയെടുത്തു
text_fieldsകോതമംഗലം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ പല്ലാരിമംഗലം പുതിയേടത്ത് കുന്നേൽ അമീനയെ (20) ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ തിരൂർ ഡിവൈ.എസ്.പി സി. പ്രേമാനന്ദ കൃഷ്ണൻ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
കഴിഞ്ഞ 12ന് വൈകിട്ട് നാലോടെ ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അമീനയെ ആശുപത്രിയുടെ മുകൾ നിലയിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30ഓടെ മരിച്ചു.
അമിതമായി മരുന്ന് ഉള്ളിലെത്തിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ആശുപത്രിക്കെതിരെ വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരിച്ച പെൺകുട്ടിയുടെ പിതാവ് മിഥിലാജും സഹോദരി അൽഫിനയും പറയുന്നു.