എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsഅഖിൽ ആനന്ദ്, ഉബൈദ്
കുറ്റിപ്പുറം: രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. കുറ്റിപ്പുറം മിനി പമ്പക്ക് സമീപം വിൽപനക്കിടെ മാറഞ്ചേരി പുറങ്ങ് സ്വദേശി തൃക്കണ്ണാശ്ശേരി അഖിൽ ആനന്ദ് (27) മൂന്നുഗ്രാം എം.ഡി.എം.എയുമായി കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായി. ഇയാൾ അയങ്കലം മൂവാങ്കരയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുകയാണ്.
ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ, തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളും കുറ്റിപ്പുറം പൊലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതി പിടിയലായത്. ഇയാൾക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ആളുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.ഐ അയ്യപ്പൻ, ഡാൻസാഫ് എ.എസ്.ഐമാരായ ജയപ്രകാശ്, രാജേഷ്, സി.പി.ഒമാരായ ഷെറിൻ ജോൺ, പ്രദീപ്, ആന്റണി, സുധീഷ്, ഫൈസൽ തുടങ്ങിയവർ അറസ്റ്റ് ചെയ്ത് സംഘത്തിൽ ഉണ്ടായിരുന്നു.
വളാഞ്ചേരി: മൂന്നു ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം കൊന്തപള്ളിയാലിൽ ഉബൈദി (31)നെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ ബഷീർ ചിറക്കലും സംഘവും അറസ്റ്റ് ചെയ്തത്. വൈക്കത്തൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തു നിന്നാണ് ഇയാൾ വലയിലായത്. എസ്.ഐമാരായ സുധീർ, ജയപ്രകാശ്, രാജേഷ്, എസ്.സി.പി.ഒമാരായ ഗിരീഷ്, സനൽ, ശൈലേഷ്, ഉദയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.