ദേശീയപാത ഡ്രൈനേജുകളുടെ അശാസ്ത്രീയ നിർമാണം; കുറ്റിപ്പുറത്ത് വീടുകളിൽ വ്യാപക നാശം
text_fieldsകനത്തമഴയിൽ ദേശീയപാത 66ൽ കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞും വെള്ളം കയറിയും നാശം നേരിട്ട വീടുകൾ
കുറ്റിപ്പുറം: കനത്തമഴയിൽ ദേശീയപാത 66ൽ കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞും വെള്ളം കയറിയും വീടുകളിൽ വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി പത്തോടെയുണ്ടായ കനത്ത മഴയിലാണ് ഏഴ് വീടുകളിൽ നാശം വിതച്ചത്. ദേശീയപാതയിലൂടെ ഇരച്ചെത്തിയ വെള്ളം വീടുകളിലേക്കും പറമ്പുകളിലേക്കും പാഞ്ഞുകയറിയാണ് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്.
കുറ്റിപ്പുറം മൂടാൽ ഒലിവ് ഓഡിറ്റോറിയത്തിന് സമീപവും കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തെ വീടുകളിലുമാണ് നാശമുണ്ടായത്. ദേശീയപാതയിലെ ഡ്രൈനേജുകളുടെ അശാസ്ത്രീയമായ നിർമാണവും ഡ്രൈനേജിന്റെ മുകളിൽനിന്ന് മണ്ണും കല്ലും നീക്കം ചെയ്യാത്തതുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.


