എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsഷഹബാസ്
കുറ്റിപ്പുറം: പേരശ്ശന്നൂരില്‍ എ.ഡി.എം.എയുമായി യുവാവ് പിടിയില്‍. പേരശന്നൂര്‍ സ്വദേശി ഷഹബാസാണ് 1.260 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. കുറ്റിപ്പുറം എസ്.ഐ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം പേരശന്നൂര്‍ പോസ്റ്റ് ഓഫിസ് ഹില്‍ടോപ് റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെയാണ് രാസലഹരിയുമായി യുവാവിനെ പിടികൂടിയത്.
പേരശന്നൂര്‍ സ്വദേശി ഷഹബാസാണ് വില്പനക്കായി സൂക്ഷിച്ച 1.260 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. റോഡരികിലുള്ള കുറ്റിക്കാടുകള്‍ക്ക് സമീപം നില്‍ക്കുകയായിരുന്ന ഷഹബാസ് പൊലീസ് വാഹനം കണ്ടതിനെ തുടര്‍ന്ന് പരുങ്ങുകയും സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൈയില്‍ ചുരുട്ടി പിടിച്ച നിലയില്‍ എം.ഡി.എം.എ പാക്കറ്റ് കണ്ടെത്തിയത്.


