Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യസേവന രംഗത്ത്...

ആരോഗ്യസേവന രംഗത്ത് മറ്റൊരു നേട്ടം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

text_fields
bookmark_border
ആരോഗ്യസേവന രംഗത്ത് മറ്റൊരു നേട്ടം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം
cancel
camera_alt

കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​ജ​യ​ക​ര​മാ​യ കാ​ൽ​മു​ട്ട് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ മെഡിക്കൽ ടീം 

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. കെ.ഇ. അബ്ദുൽ ജബ്ബാറിന്റെയും അസ്ഥിരോഗ വിഭാഗം ഡോക്ടർ ബിജുവിന്റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ അസ്ഥിരോഗ വിഭാഗം ഡോ. ഉണ്ണികൃഷ്ണൻ, അനസ്തീഷ്യ വിഭാഗം ഡോ. മുനീഷ് എന്നിവർ പങ്കെടുത്തു.

ശസ്ത്രക്രിയ വിജയകരമാക്കുന്നതിൽ സീനിയർ നഴ്സിങ് ഓഫിസർമാരായ അംബിക, റീന, നഴ്സിങ് ഓഫിസർമാരായ രേഖ, സൽവ, റേഡിയോഗ്രാഫർ നവാസ്, നഴ്സിങ് അസിസ്റ്റന്റ് വിശ്വനാഥൻ, അറ്റൻഡർ ഗ്രേഡ്-2 ബിന്ദു, പി.ആർ.ഒ സുരേഷ് എന്നിവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം ചെലവിൽ നവീകരിച്ച ഓപറേഷൻ തിയറ്ററും 15 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച അനസ്തീഷ്യ വർക്ക് സ്റ്റേഷനും ഇതിന് പിന്തുണയായി. അതോടൊപ്പം, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് കാൽമുട്ടിന്റെ താക്കോൽദ്വാര ശസ്ത്രക്രിയക്ക് വാങ്ങിക്കുന്ന മെഷീൻ വന്നാൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്താനുള്ള തയാറെടുപ്പിലാണ് അസ്ഥിരോഗ വിഭാഗം.

ഇതിലൂടെ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയകളും രോഗികൾക്ക് ലഭിക്കുന്ന ചികിത്സ സേവനങ്ങളും കൂടുതൽ നിലവാരമേറിയതാകും. ആശുപത്രിയുടെ സേവന നിലവാരം ഉയർത്തുന്നതിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികളും സഹകരണവും നിർണായകമായി.

കാത്തിരിപ്പിന് വിരാമം കുറ്റിപ്പുറം ആശുപത്രിയിൽ എക്സ്റേ യൂനിറ്റ്

കു​റ്റി​പ്പു​റം: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ക്സ്റേ യൂ​നി​റ്റ് സ്ഥാ​പി​ച്ചു. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ലെ 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ച്ച എ​ക്സ്റേ കം ​ഫി​സി​യോ​തെ​റ​പ്പി കെ​ട്ടി​ട​ത്തി​ന്റെ​യും കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ 40 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ഡ്യു​വ​ൽ ഡി​റ്റ​ക്ട​ർ എ​ക്സ്റേ യൂ​നി​റ്റി​ന്റെ​യും ഉ​ദ്ഘാ​ട​നം ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വ​സീ​മ വേ​ളേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വ​ർ​ഷ​ത്തി​ൽ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ ന​വീ​ക​രി​ക്കു​ക​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഓ​ർ​ത്തോ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ത​രം ശ​സ്ത്ര​ക്രി​യ​ക​ൾ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു വ​രു​ന്നു​ണ്ടെ​ങ്കി​ലും സ്വ​ന്ത​മാ​യി എ​ക്സ്റേ യൂ​നി​റ്റ് ഇ​ല്ലാ​തി​രു​ന്ന​ത് പോ​രാ​യ്മ​യാ​യി​രു​ന്നു.

ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്കു​ള്ള അ​സ്തേ​ഷ്യ വ​ർ​ക്ക് സ്റ്റേ​ഷ​ൻ ഇ​തി​ന​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ​ക്കു​ള്ള സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ 38 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ച​താ​യും അ​തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വ​സീ​മ വേ​ളേ​രി അ​റി​യീ​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട് നി​ർ​മി​ച്ച 1.70 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി​യു​ടെ പു​തി​യ ക​വാ​ടം, സോ​ളാ​ർ പ്ലാ​ന്റ്, വി​പു​ലീ​ക​രി​ച്ച ഒ.​പി ബ്ലോ​ക്ക്, ഫി​സി​യോ​തെ​റ​പ്പി വി​ഭാ​ഗം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കു​റ്റി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ന​സീ​റ പ​റ​തൊ​ടി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് പി.​സി.​എ. നൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം.​വി. വേ​ലാ​യു​ധ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സാ​ബി​റ എ​ട​ത്ത​ത്തി​ൽ, ആ​യി​ഷ ചി​റ്റ​ക​ത്ത്, ഒ.​കെ. സു​ബൈ​ർ, ഫ​സ​ൽ അ​ലി പൂ​ക്കോ​യ ത​ങ്ങ​ൾ, സ​ഹീ​ർ മാ​സ്റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്- എ​ച്ച്.​എം.​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:taluk hospital Kuttipuram Latest News news 
News Summary - kuttipuram taluk hospital
Next Story