Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2025 8:46 AM GMT Updated On
date_range 7 Dec 2025 8:46 AM GMTഒഴൂരിൽ ഇരുമുന്നണികൾക്കും ശുഭപ്രതീക്ഷ
text_fieldsListen to this Article
താനൂർ: മാറി മാറി ഇടതു വലതു മുന്നണികളെ തുണച്ച ഒഴൂർ പഞ്ചായത്തിൽ ഇത്തവണയും പൊരിഞ്ഞ പോരാട്ടമാണ് നടക്കുക. നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പത് വീതം സീറ്റുകളാണുള്ളത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ യു.ഡി.എഫ് പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗത്തെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതി അയോഗ്യനാക്കിയതിനെ തുടർന്നുനടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം അംഗം വിജയിച്ചതോടെയാണ് സീറ്റ് നിലയിൽ എൽ.ഡി.എഫുമായി തുല്യതയിലെത്തിയത്. ഇത്തവണ മൂന്ന് സീറ്റുകൾ കൂടി വർധിച്ച് 21 സീറ്റുകളായ ഒഴൂരിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. കൂടുതൽ സീറ്റുകളോടെ തുടർഭരണം ഉറപ്പിക്കാവുന്ന സാഹചര്യമാണ് ഒഴൂരിലുള്ളതെന്നും അഞ്ചു വർഷക്കാലത്തെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നുമാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.
Next Story


