മണിമൂളിയുടെ ശിൽപി കാളാവ് രായീൻ മാസ്റ്റർ ഓർമയായി
text_fieldsരായീൻ മാസ്റ്റർ മുഹമ്മദലി ശിഹാബ് തങ്ങളുടെ കൂടെ (ഫയൽ )
മക്കരപറമ്പ്: ജന്മംകൊണ്ട് മക്കരപറമ്പ് കാളാവ് ദേശക്കാരനും കർമംകൊണ്ട് നിലമ്പൂരിലെ മണിമൂളി ഗ്രാമത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായി മാറിയ കാളാവ് കൂവേരി രായീൻ മാസ്റ്റർ ഓർമയായി.
പുഴക്കാട്ടിരി നൂറുൽ ഹുദ മദ്റസ, വടക്കാങ്ങര അൻസാറുൽ ഇസ്ലാം മദ്റസകളിൽ ഒന്നാം ക്ലാസ് അധ്യാപകനായിരിക്കെയാണ് മണിമൂളിയിലെ സി.കെ.എൽ.പി സ്കൂൾ അറബി അധ്യാപകനായി നിയമിതനാകുന്നത്.
മുസ്ലിം ലീഗിെൻറയും സമസ്തയുടേയും സജീവ പ്രവർത്തകനായി പൊതുരംഗത്ത് നിറഞ്ഞുനിന്നു. അസംഘടിത തൊഴിലാളികളുടെ അവകാശങ്ങൾക്കും മതസ്ഥാപനങ്ങളുടെ നിലനിൽപിനുവേണ്ടിയും പോരാട്ടം നടത്തി. മണി മൂളി മഹല്ല്റഹ്മാനിയ്യ മസ്ജിദ് പുനർനിർമാണത്തിന് ചുക്കാൻപിടിച്ചു.
മഹല്ല് ഉപാധ്യക്ഷനും വഴിക്കടവ് പഞ്ചായത്ത് എസ്.ടി.യു പ്രസിഡൻറ്, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹി, നിലമ്പൂർ മണ്ഡലം നിർവാഹക സമിതി അംഗം, മണിമൂളി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ഫാറൂഖ് കോളജ് ട്രെയ്നർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.