‘മാധ്യമം’ ഹെൽത്ത് കെയറിന് ഉമറുൽ ഫാറൂഖ് മദ്റസ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsമക്കരപ്പറമ്പ്: നിർധന രോഗികൾക്ക് കൈത്താങ്ങാവുന്ന ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് മക്കരപ്പറമ്പ് ഉമറുൽ ഫാറൂഖ് മദ്റസ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. മദ്റസയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി.എച്ച്. സലാമിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി. 28,000 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ അസ്ഹർ, ഉസ്വ ഹസ്ന, സിദ്റ മുൻതഹ, റസാസ്, ആയിഷ ഹനൂൻ, നിഷാൻ അമൽ, മിൻഹാ നസ്റി, ഫെസിൻ, റിസ ഫാത്തിമ, ആദിഷ്, ഷഹ്സാദ്, സ്കൂൾ ബെസ്റ്റ് മെന്റർ സി.എച്ച്. ഹംന, എൻ. ത്വയ്യിബ എന്നിവർക്ക് ഉപഹാരം കൈമാറി. മദ്റസ പ്രസിഡന്റ് പെരിഞ്ചീരി കുഞ്ഞി മുഹമ്മദ്, കമ്മിറ്റി അംഗം കെ. സകരിയ്യ, അധ്യാപകരായ സാജിദ് പറപ്പൂർ, മുനീർ, സി. എച്ച്. ഹംന, എൻ. ത്വയ്യിബ, വിദ്യാർഥി യൂനിയൻ ലീഡർ കെ. ഫിസ ഫാതിം, മാധ്യമം ഏരിയ കോഓഡിനേറ്റർ ടി. അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.