അമീബിക് മസ്തിഷ്ക ജ്വരം; മഞ്ചേരിയിൽ മാസ് ക്ലോറിനേഷൻ ആരംഭിച്ചു
text_fieldsമഞ്ചേരി: അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരിയിൽ മാസ് ക്ലോറിനേഷൻ ആരംഭിച്ചു. മുനിസിപ്പൽതല ഉദ്ഘാടനം നഗരസഭ കാര്യാലയത്തിലെ ടാങ്കിൽ ക്ലോറിനേഷൻ നടത്തി ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വെള്ള ടാങ്കുകൾ ക്ലോറിനേഷൻ നടത്തും.
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, വി.സി. മോഹനൻ, അഷ്റഫ് കാക്കേങ്ങൽ, നഗരസഭ സെക്രട്ടറി കെ.പി. ഹസീന, ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റഷീദുദ്ദീൻ മുല്ലപ്പള്ളി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ, റിൽജു മോഹൻ, സി. നസ്റുദ്ദീൻ, എം.സി. ആതിര, ടി.കെ. വിസ്മയ, ശുചിത്വ മിഷൻ യുവ പ്രഫഷനൽ പി.എം. സ്നേഹ എന്നിവർ സംബന്ധിച്ചു.