Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമഞ്ചേരി മെഡിക്കൽ...

മഞ്ചേരി മെഡിക്കൽ കോളജ്; ഹൗസ് സർജൻമാരുടെ സേവന കാലാവധി പൂർത്തിയായതോടെ പ്രതിസന്ധി

text_fields
bookmark_border
മഞ്ചേരി മെഡിക്കൽ കോളജ്; ഹൗസ് സർജൻമാരുടെ സേവന കാലാവധി പൂർത്തിയായതോടെ പ്രതിസന്ധി
cancel

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ പ്ര​തി​സ​ന്ധി. പ​ക​രം നി​യ​മി​ക്കേ​ണ്ട നാ​ലാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കും. പു​തി​യ ബാ​ച്ച് എ​ത്താ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ 75 ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടും.

അ​ത്യാ​ഹി​ത വി​ഭാ​ഗം, ലേ​ബ​ർ റൂം, ​ഐ.​സി.​യു, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​യാ​സം നേ​രി​ട്ടേ​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ​ല​പ്പോ​ഴും പി.​ജി വി​ദ്യാ​ർ​ഥി​ക​ളും ഹൗ​സ് സ​ർ​ജ​ന്മാ​രു​മാ​ണു​ള്ള​ത്. 2019 എം.​ബി.​ബി.​എ​സ് ബാ​ച്ചി​ന്റെ സേ​വ​ന കാ​ലാ​വ​ധി​യാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. 2020 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ നാ​ലാം​വ​ർ​ഷ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഹൗ​സ് സ​ർ​ജ​ൻ​സു​മാ​രാ​യി സേ​വ​നം ആ​രം​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. എ​ന്നാ​ൽ, ഇ​വ​രു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും മെ​ഡി​ക്ക​ൽ ക​മീ​ഷ​ന്റെ താ​ൽ​ക്കാ​ലി​ക ര​ജി​സ്ട്രേ​ഷ​നും പൂ​ർ​ത്തി​യാ​ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ ഇ​വ​ർ​ക്ക് ഹൗ​സ് സ​ർ​ജ​ൻ​സു​മാ​രാ​കാ​ൻ സാ​ധി​ക്കൂ.

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​ത്. ഇ​നി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ച് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മൂ​ന്നു​മാ​സ​മെ​ങ്കി​ലും കാ​ത്തി​രി​ക്ക​ണം. ഇ​ത്ര​യും സ​മ​യം സേ​വ​നം ചെ​യ്യാ​ൻ നി​ല​വി​ലു​ള്ള ഹൗ​സ് സ​ർ​ജ​ൻ​സു​മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ 27,500 രൂ​പ​യാ​ണ് ഹൗ​സ് സ​ർ​ജ​ൻ​സു​മാ​ർ​ക്ക് സ്റ്റൈ​പ​ൻ​ഡ് ഇ​ന​ത്തി​ൽ ന​ൽ​കാ​റു​ള്ള​ത്.

ഈ ​തു​ക​ക്ക് ഇ​നി തു​ട​രാ​ൻ ത​യാ​റ​ല്ലെ​ന്ന് ഹൗ​സ് സ​ർ​ജ​ൻ​സു​മാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. സ്റ്റൈ​പ​ൻ​ഡി​ന് പ​ക​രം വേ​ത​നം ഇ​ന​ത്തി​ൽ 45,000 രൂ​പ​യെ​ങ്കി​ലും ന​ൽ​കി ഹൗ​സ് സ​ർ​ജ​ൻ​സു​മാ​രെ നി​ല​നി​ർ​ത്തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ സ​മീ​പി​ച്ചു.

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ മൂ​ലം രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച ഘ​ട്ട​ത്തി​ൽ ഹൗ​സ് സ​ർ​ജ​ൻ​സു​മാ​രു​ടെ കു​റ​വ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കും. ഒ.​പി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കും.

Show Full Article
TAGS:manjeri medical college Latest News Kerala Local News 
News Summary - Crisis as house surgeons' service term ends in manjeri medical college
Next Story