ഹെപ്പറ്റൈറ്റിസ്, ഡെങ്കിപ്പനി; മരുന്നുകൾക്ക് ക്ഷാമം
text_fieldsമഞ്ചേരി: ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ സർക്കാർ തലത്തിൽ മരുന്നുകളുടെ ദൗർലഭ്യം നേടിരുന്നതായി ആരോഗ്യ വകുപ്പ്. ശനിയാഴ്ച ചേർന്ന ഏറനാട് താലൂക്ക് വികസന സമിതിയിലാണ് യഥാസമയം മരുന്ന് ലഭിക്കുന്നില്ലെന്ന് ലഭ്യമാക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടത്. രോഗം വ്യാപിക്കുന്നത് തടയാൻ മഴക്കാലത്തിനുമുമ്പ് ശുചീകരണം നടക്കുന്നതായി ഡി.എം.ഒ അറിയിച്ചു. ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് നടപടികൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടു.
ലഹരി ഉപയോഗം തടയുന്നതിനായി പ്രത്യേക സ്ക്വാഡും രാത്രി കാല പരിശോധനയും നടത്തി വരുന്നതായി എക്സൈസ് അറിയിച്ചു. പഞ്ചായത്തുതലത്തിൽ നിലവിൽ മാലിന്യ സംസ്കരണ സ്ക്വാഡുകൾ പ്രവർത്തിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. റേഷൻ കാർഡ് മസ്റ്ററിങ്ങിൽ ഏറനാട് താലൂക്ക് 97.61 ശതമാനം പൂർത്തീകരിച്ചതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. താലൂക്കിലെ കെ.എസ്.ടി.പിയുമായി ബന്ധപ്പെട്ട പ്രവൃത്തി ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കും. വാർഷിക പരീക്ഷ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസുകൾ രക്ഷിതാക്കളെ കാണിക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
മഞ്ചേരി പരിധിയിൽ പുതുതായി അഞ്ച് ട്രാൻസ്ഫോർമർ സ്ഥാപിച്ചതായും ഒമ്പത് ട്രാൻസ്ഫോമറിന്റെ ശേഷി വർധിപ്പിച്ചതായും കെ.എസ്.ഇ.ബി അറിയിച്ചു.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം. മുകുന്ദൻ, പി.എ. സലാം, പി. മുഹമ്മദ്, എൻ.പി. മുഹമ്മദ്, നൗഷാദ് മണ്ണിശ്ശേരി, പി. രാധാകൃഷ്ണൻ, അബ്ദുല്ല, പുലിയോടൻ മുഹമ്മദ്, കെ.പി.എ. നസീർ, കെ.എം. ജോസ്, കെ.ടി. ജോണി, സി.ടി. രാജു, വല്ലാഞ്ചിറ നാസർ, എൻ.പി. മോഹൻരാജ്, പി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.