Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightപൂ​ക്കോ​ട്ടൂ​രി​ൽ...

പൂ​ക്കോ​ട്ടൂ​രി​ൽ അ​ന​ധി​കൃ​ത ക്വാ​റി​യി​ൽ പ​രി​ശോ​ധ​ന; 24 വാ​ഹ​ന​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​കൂ​ടി

text_fields
bookmark_border
Revenue department conducts inspection at unauthorized quarry
cancel
camera_alt

പൂ​ക്കോ​ട്ടൂ​രി​ലെ അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ റ​വ​ന്യു വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

മ​ഞ്ചേ​രി: പൂ​ക്കോ​ട്ടൂ​രി​ൽ അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ റ​വ​ന്യൂ വ​കു​പ്പ് പ​രി​ശോ​ധ​ന​യി​ൽ 24 വാ​ഹ​ന​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​കൂ​ടി. അ​ന​ധി​കൃ​ത ഖ​ന​നം ത​ട​യാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ല​ക്ട​ർ സാ​ക്ഷി മോ​ഹ​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം രൂ​പം ന​ൽ​കി​യ പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു പൂ​ക്കോ​ട്ടൂ​ർ ഇ​ല്ലം​പ​റ​മ്പി​ലെ ക്വാ​റി​യി​ൽ പ​രി​ശോ​ധ​ന.

ഈ ​സ​മ​യം ഖ​ന​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ, ഹി​റ്റാ​ച്ചി, ലോ​റി​ക​ൾ, പാ​റ പൊ​ട്ടി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്തേ​ക്ക് മാ​റ്റി. പി​ടി​കൂ​ടി​യ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പൊ​ലീ​സി​ന് കൈ​മാ​റി. ഏ​റ​നാ​ട് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മ​നേ​ഷ് കു​മാ​ർ, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​പി. വ​ർ​ഗീ​സ്, സു​രേ​ഷ് ബാ​ബു, സു​ന്ദ​ര​ൻ സാ​ലി​ഗ്രാ​മം, ഷ​ഫീ​ഖ്, സു​നി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:inspection unauthorized quarry Revenue department 
News Summary - Inspection at an unauthorized quarry in Pookottur; 24 vehicles and explosives seized
Next Story