Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_right10 വയസ്സുകാരിക്കുനേരെ...

10 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 30 വർഷം കഠിന തടവും പിഴയും

text_fields
bookmark_border
10 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 30 വർഷം കഠിന തടവും പിഴയും
cancel

മ​ഞ്ചേ​രി: 10 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ 58കാ​ര​ന് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 30 വ​ര്‍ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും. മ​ഞ്ചേ​രി തു​റ​ക്ക​ല്‍ പ​ള്ളി​യ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ എ. ​ശി​വ​നാ​രാ​യ​ണ​നെ​യാ​ണ് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്‌​പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ​സ്. ര​ശ്മി ശി​ക്ഷി​ച്ച​ത്. പ്ര​തി പി​ഴ​യ​ട​ക്കു​ന്ന​പ​ക്ഷം തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണം. ഇ​തി​നു പു​റ​മെ സ​ര്‍ക്കാ​റി​ന്‍റെ വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് അ​തി​ജീ​വി​ത​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ കോ​ട​തി ജി​ല്ല ലീ​ഗ​ല്‍ സ​ർ​വി​സ​സ് അ​തോ​റി​റ്റി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

2024 ഏ​പ്രി​ല്‍ 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ്ര​തി അ​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഭയന്ന കു​ട്ടി ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ മാ​താ​വി​നോ​ട് പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി. വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി മ​ഞ്ചേ​രി പൊ​ലീ​സി​നോ​ട് കേ​സെ​ടു​ക്കാ​ന്‍ നി​ര്‍ദേ​ശി​ച്ചു.

മ​ഞ്ചേ​രി പൊ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന സി.​സി. ബ​സ​ന്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന കെ.​എം. ബി​നീ​ഷാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​തും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ.​എ​ന്‍. മ​നോ​ജ് 15 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. 22 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. എ.​എ​സ്.​ഐ ആ​യി​ഷ കി​ണ​റ്റി​ങ്ങ​ലാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ അ​സി. ലൈ​സ​ണ്‍ ഓ​ഫി​സ​ര്‍. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Show Full Article
TAGS:Sexual Assault Crime against children 
News Summary - Man sentenced to 30 years in prison and fine for sexually assaulting 10-year-old girl
Next Story