രോഗികൾക്ക് സാന്ത്വനവുമായി മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ
text_fields‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ
സമാഹരിച്ച തുക പ്രിൻസിപ്പൽ പി. യാക്കൂബിന്റെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് ബോയ് മുഹമ്മദ്
സിനാർ, ഹെഡ് ഗേൾ നഷ ചേരിയിൽ എന്നിവരിൽ നിന്നും ‘മാധ്യമം’ മലപ്പുറം സർക്കുലേഷൻ
മാനേജർ കെ.വി. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങുന്നു
മഞ്ചേരി: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മഞ്ചേരി മുബാറക്ക് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്. വിദ്യാർഥികൾ സമാഹരിച്ച 1,41,694 രൂപ മാധ്യമത്തിന് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് ബോയ് മുഹമ്മദ് സിനാൻ, ഹെഡ് ഗേൾ നഷ ചേരിയിൽ എന്നിവരിൽ നിന്ന് ‘മാധ്യമം’ മലപ്പുറം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ നഹാൻ ഫത്തൂഹ്, മുഹമ്മദ് സിഹാൻ, ആദം ശാക്കിർ അബ്ദുല്ല, കെ.വി. റൂമ, അയാൻ കോർമ്മത്ത്, അഹലാം അബ്ദുൽ നാസർ, സ്കൂൾ ബെസ്റ്റ് മെന്റേഴ്സ് ടി. റൂബീന, ഇ. ശ്രീലക്ഷ്മി എന്നിവരെയും ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. യാക്കൂബ്, സ്കൂൾ മാനേജർ ഡോ. അബ്ദുറസാഖ് വല്ലാഞ്ചിറ, സ്കൂൾ സൂപ്രണ്ട് അബ്ദുള്ള കുരിക്കൾ, വൈസ് പ്രിൻസിപ്പൽ സുമയ്യ ഫസലുൽ ഹഖ്, മോറൽ ഡയറക്ടർ പി. ഹബീബ് റഹ്മാൻ, മാധ്യമം ഏരിയ കോഒാഡിനേറ്റർ പി. നജീബ്, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.