Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഗ്രാമോത്സവമായി...

ഗ്രാമോത്സവമായി വിദ്യാലയമുത്തശ്ശിക്ക് പിറന്നാളാഘോഷം

text_fields
bookmark_border
Pantalur GMLP School 141st Anniversary
cancel
camera_alt

പന്തലൂർ കടമ്പോട് ജി.എം.എൽ.പി സ്കൂൾ വാർഷികാഘോഷം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: പന്തലൂർ ജി.എം.എൽ.പി സ്കൂൾ 141 -ാം വാർഷികാഘോഷം തില്ലാന സമാപിച്ചു. ആനക്കയം പഞ്ചായത്തിലെ പന്തലൂർ മേഖലയിലെ ആദ്യ വിദ്യാലയമാണിത്. 1884ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്ക് കിഴക്കു ഭാഗത്ത് സ്ഥാപിക്കപ്പെട്ട ഓത്തുപള്ളിയാണ് ബ്രിട്ടീഷ് സർക്കാർ സ്കൂളാക്കി ഉയർത്തിയത്. ഇപ്പോഴുള്ള കടമ്പോട്ടേക്ക് വിദ്യാലയം മാറിയത് 1887ലാണ്.

വില്ലേജിലെ 10 അങ്കണവാടികളിലെ വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്ത കലാമേളയുടെ ഉദ്ഘാടനം എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നിർവഹിച്ചു. ശിൽപ്പി ജയരാജൻ പനങ്കാവിൽ നിർമിച്ച ഗാന്ധി ശിൽപ്പം മുൻ ഹെഡ് മിസ്ട്രസ് കെ.പി. മീര ടീച്ചർ അനാഛാദനം ചെയ്തു. സ്കൂളിന്റെ ചരിത്രവും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും വിവരിക്കുന്ന പ്രദർശനം ‘എക്സ്പൊ’യിൽ പൂർവ വിദ്യാർഥി മുഹമ്മദ് റാഫി നിർമിച്ച സ്കൂളിന്റെ സ്റ്റിൽ മോഡൽ ശ്രദ്ധയാകർഷിച്ചു.

മലപ്പുറം എം.എൽ.എ പി. ഉബൈദുല്ല വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് കെ.പി. മീര ടീച്ചർക്ക് യാത്രയയപ്പു നൽകി. മുൻ എച്ച്.എം. കൗസല്യ ടീച്ചറെ ആദരിച്ചു. സംഗീത സംവിധായകൻ സാദിഖ്​ പന്തലൂർ മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്തംഗം മുഹ്​സിന അബ്ബാസ്​, പഞ്ചായത്ത് ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ കെ.വി. മുഹമ്മദാലി, ഗ്രാമപഞ്ചായത്തംഗങ്ങൾ ഒ.ടി. അബ്​ദുൽ ഹമീദ്​, ജോജോ മാസ്റ്റർ, മുഹമ്മദ് ഗസൽ (ബി.ആർ.സി), ടി. സെയ്താലി മൗലവി, പി.ടി.എ പ്രസിഡണ്ട് കെ. അബൂബക്കർ സിദ്ദീഖ്​, ജയരാജൻ പനങ്കാവിൽ, കെ.പി. അബൂബക്കർ, ഷെയ്ഖ് സലീം, സി.പി. അബ്​ദുൽ അസീസ്​, പി. മുഹമ്മദ്​ യാസർ, കെ.പി. മീര ടീച്ചർ, സ്കൂൾ ലീഡർ എം.കെ. ഇഷ ഫാത്തിമ എന്നിവർ സംസാരിച്ചു. ​എച്ച്.എം. ഇൻ ചാർജ് ഇ. ലല്ലി സ്വാഗതവും ഇ.സി. ഷെമി നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

Show Full Article
TAGS:School Fest 
News Summary - Pantalur GMLP School 141st Anniversary
Next Story