Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_right...

അവധിയെടുക്കാനുദ്ദേശമില്ല; തുടർച്ചയായ അവധി ദിവസങ്ങളിൽ നിയമ ലംഘനം തടയാൻ പ​രി​ശോ​ധ​ന സ്ക്വാ​ഡു​മാ​യി റ​വ​ന്യൂ​ വ​കു​പ്പ്

text_fields
bookmark_border
അവധിയെടുക്കാനുദ്ദേശമില്ല; തുടർച്ചയായ അവധി ദിവസങ്ങളിൽ നിയമ ലംഘനം തടയാൻ പ​രി​ശോ​ധ​ന സ്ക്വാ​ഡു​മാ​യി റ​വ​ന്യൂ​ വ​കു​പ്പ്
cancel

മ​ഞ്ചേ​രി: വി​ഷു അ​ട​ക്കം തു​ട​ർ​ച്ച​യാ​യി അ​വ​ധി ദി​ന​ങ്ങ​ൾ വ​രു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ പ​രി​ശോ​ധ​ന സ്ക്വാ​ഡു​മാ​യി റ​വ​ന്യൂ​ വ​കു​പ്പ്. അ​ന​ധി​കൃ​ത ഖ​ന​നം, മ​ണ​ൽ​വാ​ര​ൽ, നെ​ൽ​വ​യ​ൽ നി​ക​ത്ത​ൽ, കു​ന്നി​ടി​ക്ക​ൽ, മ​ണ്ണെ​ടു​പ്പ്, ചെ​ങ്ക​ല്ല്, ക​രി​ങ്ക​ല്ല് എ​ന്നി​വ​യു​ടെ ഖ​ന​നം ത​ട​യാനാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ എ​സ്.​ആ​ർ. റെ​ജി, എ​ൻ.​വി. മ​റി​യു​മ്മ, അ​ഹ​മ്മ​ദ് മു​സ്ത​ഫ കു​ത്രാ​ട​ൻ, എം. ​അ​ബ്ദു​ൽ അ​സീ​സ്, എ.​പി. സി​ന്ധു, വി.​വി. ബാ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നം​ഗ സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന​ക്കി​റ​ങ്ങു​ക. വി​വി​ധ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ർ സ്ക്വാ​ഡി​ലു​ണ്ടാ​കും.

ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​ണ​മെ​ന്നും തൊ​ട്ട​ടു​ത്ത ദി​വ​സം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ത​ഹ​സി​ദാ​ർ എം. ​മു​കു​ന്ദ​ൻ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 0483-2766121, 9495566121 എ​ന്നീ ന​മ്പ​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രാ​തി​പ്പെ​ടാ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:revenue department Manjery law violation 
News Summary - Revenue department allocate squad to check law violation in holydays
Next Story