Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightരോ​ഗി​ക​ൾ​ക്ക്...

രോ​ഗി​ക​ൾ​ക്ക് വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്റ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
രോ​ഗി​ക​ൾ​ക്ക് വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്റ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്
cancel
camera_alt

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്റ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

സ്വ​രൂ​പ്പി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ്‌ അ​ലി കൊ​ടി​ഞ്ഞി​യി​ൽ​നി​ന്ന് മാ​ധ്യ​മം റ​സി​ഡ​ന്റ്‌ എ​ഡി​റ്റ​ർ ഇ​നാം റ​ഹ്മാ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

മങ്കട: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 1,44,592 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ്‌ അലി കൊടിഞ്ഞിയിൽനിന്ന് മാധ്യമം റസിഡന്റ്‌ എഡിറ്റർ ഇനാം റഹ്മാൻ തുക ഏറ്റുവാങ്ങി.

ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ എമിൻ റൈസാൻ, ടി.കെ. ഷെസിൻ, ടി. മുഹമ്മദ്‌ അബാൻ, അനാം റിയാസുദ്ദീൻ, നജ നഹാൻ, വി.പി. നഹാൻ, ഇഹ്‌സാൻ വേങ്ങശ്ശേരി, ബിലാൽ മുഹമ്മദ്‌, ഫാത്തിമ ഇസ്മ, ഹയ മെഹ്റിൻ, ഇസ്‌ദാൻ മുഹമ്മദ്‌, അയ്ഷ അയാൻ, ടി. ഷാസിൻ, ദിയ മോൾ, അയ്റ ഫാത്തിമ എന്നിവരെയും സ്കൂൾ ബെസ്റ്റ് മെന്റർമാരായ പി. മെറീന, എ. ടി. നസ്മി, എം. ഷിനു എന്നിവരെയും ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ്‌ അലി കൊടിഞ്ഞി, വൈസ് പ്രിൻസിപ്പൽ കെ. റാഷിദ്‌, സ്കൂൾ കമ്മിറ്റി സെക്രട്ടറി കെ. യാസിർ, സ്റ്റാഫ്‌ സെക്രട്ടറി ജെ. ജസീന, സ്കൂൾ ഹെൽത്ത്‌ കെയർ കോഓഡിനേറ്റർ എ.ടി. നസ്മി, വിദ്യാർഥി പ്രതിനിധി മുഹമ്മദ്‌ മിഷാൽ, മാധ്യമം ഹെൽത്ത്‌ കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Show Full Article
TAGS:madhyamam health care Malappuram 
News Summary - vadakkangara talent public school handed over collected money to madhyamam health care
Next Story