അർബുദം പിടിമുറുക്കി; സഹായം തേടി നാരായണൻ
text_fieldsനാരായണൻ
മേലാറ്റൂർ: അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന കീഴാറ്റൂർ കുഴിച്ചിട്ടകല്ല് ചെരക്കാപൊയിൽ നാരായണൻ (49) സുമനസ്സുകളുടെ കാരുണ്യം തേടുന്നു.
ക്രെയിൻ ഓപറേറ്ററായി ജോലി ചെയ്തിരുന്ന നാരായണന് ഏതാനും മാസങ്ങൾ മുമ്പാണ് രോഗം തിരിച്ചറിഞ്ഞത്. കരളിനെയും മറ്റു അവയവങ്ങളെയും മാരകമായി ബാധിച്ചിട്ടുണ്ട്. ചികിത്സക്കായി ലക്ഷങ്ങൾ ചെലവായി. ഇപ്പോൾ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്.
ഇനിയും ഭീമമായ സംഖ്യ ചികിത്സക്ക് ആവശ്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാരായണന് ഭാര്യയും മൂന്ന് പെൺമക്കളുമാണ്. വീടുപണിക്കും മറ്റും വായ്പയായി എടുത്ത സാമ്പത്തികബാധ്യത വേറെയുമുണ്ട്. ഇതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വാർഡ് മെംബർ സി. ചന്ദ്രൻ ചെയർമാനായും കെ.എം. വിജയകുമാർ കൺവീനറായും ജോമി ജോർജ് ട്രഷററായും 'ചെരക്കപൊയിൽ നാരായണൻ ചികിത്സാ ഫണ്ട്' എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിക്കുകയാണ്. കനറ ബാങ്ക് മേലാറ്റൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. (അക്കൗണ്ട് നമ്പർ 110022202326, IFSC code- CNRB0005542) Gpay-No 9846516419, ഫോൺ: 9744751836, 9656315325.