വിഭാഗീയത: പിരിച്ചുവിട്ട സി.പി.എം ലോക്കൽ സമ്മേളനം 18ന്
text_fieldsമേലാറ്റൂർ: വിഭാഗീയതയെ തുടർന്ന് അംഗങ്ങളെ തെരഞ്ഞെടുക്കാനാവാതെ നിർത്തിവെച്ച സി.പി.എം എടപ്പറ്റ ലോക്കൽ സമ്മേളനം വ്യാഴാഴ്ച നടക്കും. നിർത്തിവെച്ച സമ്മേളന നടപടികൾ പൂർത്തീകരിക്കാനായി മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ വൈകീട്ട് നാലിനാണ് സമ്മേളനം. 16 ബ്രാഞ്ചുകളിൽനിന്നായി 84 അംഗങ്ങൾ പെങ്കടുത്ത ആദ്യ സമ്മേളനം നവംബർ ഏഴിന് എടപ്പറ്റ മൂനാടിയിലാണ് നടന്നത്. തെരഞ്ഞെടുപ്പ് നടക്കുകയും വോെട്ടണ്ണുന്നതിന് മുമ്പായി മേൽകമ്മിറ്റിയുടെ നിരീക്ഷണത്തിൽ വിഭാഗീയത കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് യോഗം പിരിച്ചുവിടുകയായിരുന്നു. അംഗങ്ങളെയോ ഏരിയ കമ്മിറ്റി പ്രതിനിധികളെയോ തെരഞ്ഞെടുത്തിരുന്നില്ല.
ഏകകണ്ഠമായി എൽ.സി അംഗങ്ങളെ തീരുമാനിക്കണമെന്ന നിര്‍ദേശത്തെ മറികടന്ന് 13 അംഗ ഔദ്യോഗിക പാനലിനെതിരെ വിമത വിഭാഗത്തിൽനിന്ന് ആറുപേര്‍ മത്സര രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നടന്നെങ്കിലും വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കും മുമ്പ് എൽ.സി അംഗങ്ങളെയോ ഏരിയ കമ്മിറ്റി പ്രതിനിധികളെയോ െതരഞ്ഞെടുക്കാതെ പിരിച്ചുവിടുകയും സമ്മേളന നടപടികൾ നിർത്തിവെക്കുകയുമായിരുന്നു.
വോെട്ടണ്ണൽ പൂർത്തീകരിച്ച് ഫലപ്രഖ്യാപനം നടത്തി എൽ.സി സെക്രട്ടറിയെയും അംഗങ്ങളെയും ഏരിയ കമ്മിറ്റി പ്രതിനിധികളെയും തെരഞ്ഞെടുക്കുന്ന നടപടികളാണ് വ്യാഴാഴ്ച നടക്കുക. പാർട്ടി കോൺഗ്രസിന് ശേഷം കമ്മിറ്റിയെ തെരഞ്ഞെടുത്താൽ മതിയെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും ഡിസംബർ നാല്, അഞ്ച് തീയതികളിൽ നടക്കുന്ന മഞ്ചേരി ഏരിയ സമ്മേളനത്തിന് മുന്നോടിയായി കമ്മിറ്റി രൂപവത്കരിക്കുകയാണ് ലക്ഷ്യം.