അഞ്ചുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsമേലാറ്റൂർ: എടപ്പറ്റ പുല്ലുപറമ്പിൽ അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശി ഉമ്മർ, എടത്തനാട്ടുകര സ്വദേശി സലാം എന്നിവരാണ് പിടിയിലായത്.
എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്പെഷൽ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കഞ്ചാവ് കടത്തുകാരാണ് ഇവർ.
എക്സൈസ് സംഘത്തിൽ മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജിജി പോൾ, എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗങ്ങളായ മലപ്പുറം ഐ.ബി എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, പ്രിവന്റിവ് ഓഫിസർ ഗ്രെയ്ഡ് ഷിബു ശങ്കർ കെ, പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺകുമാർ, അരുൺ, അഖിൽ ദാസ്, നിലമ്പൂർ എക്സൈസ് സർക്കിളിലെ പ്രിവന്റിവ് ഓഫിസർ കെ.എം. ശിവപ്രകാശ്, മലപ്പുറം ഐ.ബി പ്രിവന്റിവ് ഓഫിസർ ഷിബു, എക്സൈസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫിസർ മായിൻകുട്ടി, പ്രിവന്റിവ് ഓഫിസർ ഗ്രെയ്ഡ് അബ്ദുസ്സമദ് തൊട്ടശ്ശേരി, സിവിൽ എക്സൈസ് ഓഫിസറായ റാഷിദ്, സജി പോൾ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.