ആദിവാസി പുനരധിവാസ ഭൂമിയിലേക്ക് റോഡിന് 2.28 കോടി
text_fieldsനിലമ്പൂര്‍: ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്കുള്ള നിലമ്പൂര്‍ നഗരസഭിലെ തൃക്കൈകുത്തിലെ പുനരധിവാസ ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാൻ 2.28 കോടി രൂപക്ക് ഭരണാനുമതിയായി. ആര്യാടന് ഷൗക്കത്ത് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ ഭൂരഹിതരായ 131 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 10 സെന്റ് വീതം 6.68825 ഹെക്ടര്‍ ഭൂമിയാണ് തൃക്കൈകുത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇവിടേക്ക് ഗതാഗതയോഗ്യമായ റോഡില്ലാത്തത് ഏറെ ദുരിതമായിരുന്നു.
ഇതിന് പരിഹാരം തേടി റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ആര്യാടന് ഷൗക്കത്ത് എം.എല്‍.എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു.


