Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; റോഡ് ഷോയുമായി യു. ഷറഫലിയുടെ പ്രചാരണത്തിന് തുടക്കം

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; റോഡ് ഷോയുമായി യു. ഷറഫലിയുടെ പ്രചാരണത്തിന് തുടക്കം
cancel
camera_alt

നി​ല​മ്പൂ​ർ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി യു. ​ഷ​റ​ഫ​ലി​യു​ടെ റോ​ഡ് ഷോ ​വ​ഴി​ക്ക​ട​വി​ലെ​ത്തി​യ​പ്പോ​ൾ

നിലമ്പൂർ: നിലമ്പൂർ മണ്ഡലം ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥി യു. ഷറഫലി പ്രചാരണം ആരംഭിച്ചു. രാവിലെ പത്തോടെ നിലമ്പൂർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിയ സ്ഥാനാർഥി ഇടത് നേതാക്കൾക്കൊപ്പം നിലമ്പൂർ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും വോട്ടഭ്യർഥിച്ചു. നിലമ്പൂരിലെ വ്യവസായ സ്ഥാപനങ്ങളിലെത്തി ജീവനക്കാരെ കണ്ടു. വൈകുന്നേരം നാല മണിയോടെ വടപുറത്ത് നിന്ന് വഴിക്കടവിലേക്ക് റോഡ് ഷോ നടത്തി. പാർട്ടി അണികളും നേതാക്കളും അനുഗമിച്ചു. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും ഉപതെരഞ്ഞെടുപ്പിലെ സാഹചര്യമല്ല മണ്ഡലത്തിൽ ഇപ്പോഴെന്നും സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ നേട്ടമാകുമെന്നും യു. ഷറഫലി പറഞ്ഞു.

നിലമ്പൂർ, ചന്തക്കുന്ന്, ചുങ്കത്തറ, എടക്കര ടൗണുകളിൽ സ്വീകരണം നൽകി. വൈകീട്ട് ആറിന് വഴിക്കടവിൽ സ്ഥാനാർഥിയെ വരവേറ്റു. വഴിക്കടവ് ടൗൺ ചുറ്റി ബസ് സ്റ്റാന്‍റിൽ പ്രചരണം സമാപിച്ചു. സമാപന യോഗത്തിൽ സ്ഥാനാർഥി വോട്ടഭ്യർഥിച്ച് സംസാരിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.കെ. സൈനബ, ജില്ല സെക്രട്ടറിയേറ്റ് അംഗം ബി. മുഹമ്മദ് റസാഖ്, നിലമ്പൂർ ഏരിയ സെക്രട്ടറി കെ. മോഹനൻ, എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, ജില്ല കമ്മറ്റി അംഗങ്ങളായ ഇ. പത്മാക്ഷൻ, പി. ഷെബീർ, എൻ.സി.പി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യു, എൻ.സി.പി നിലമ്പൂർ മണ്ഡലം പ്രസിഡന്‍റ് പരുന്തൻ നൗഷാദ്, കേരള കോൺഗ്രസ് (എം) ജില്ല വൈസ് പ്രസിഡന്റ് സ്കറിയ ക്നാംതോപ്പിൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.എ. വിറ്റാജ്, സി.പി.ഐ ജില്ല കൗൺസിൽ അംഗം പി.എം. ബഷീർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാൻ, ഐ.എൻ.എൽ ജില്ല സെക്രട്ടറി പറാട്ടി കുഞ്ഞാൻ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:U Sharafali Kerala Assembly Election 2026 LDF Candidate election campaign 
News Summary - Assembly elections; U. Sharafali's campaign begins with road show
Next Story