Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനിലമ്പൂർ-ഷൊർണൂർ...

നിലമ്പൂർ-ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കും -ഡി.ആർ.എം

text_fields
bookmark_border
നിലമ്പൂർ-ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കും -ഡി.ആർ.എം
cancel
Listen to this Article

നിലമ്പൂർ: പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ മധുകര്‍ റോട്ടും സംഘവും നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ പ്രത്യേക ട്രെയിനിലാണ് ഡി.ആര്‍.എമ്മും മറ്റു റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമെത്തിയത്.

സ്റ്റേഷനില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായിരുന്നു സന്ദര്‍ശനം. പി.വി. അബ്ദുൽ വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എൽ.എ, നിലമ്പൂർ റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചുവരുന്ന നിലമ്പൂര്‍- ഷൊർണൂര്‍ പാതയിലെ കുലുക്കല്ലൂര്‍, മേലാറ്റൂര്‍ സ്റ്റേഷനുകളുടെ പ്രവൃത്തി മേയ് മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ഡി.ആര്‍.എം പറഞ്ഞു. സ്റ്റേഷനുകളുടെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ നിലമ്പൂർ പാതയിൽ കൂടുതല്‍ ട്രെയിനുകളനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാറ്റ് ഫോമുകള്‍ നീളം കൂട്ടാനുള്ള പ്രവൃത്തികള്‍ക്കും ഉടന്‍ അനുമതി നൽകും.

Show Full Article
TAGS:Local News Nilambur-Shornur railway more Trains 
News Summary - More trains will be allowed on the Nilambur-Shornur route - DRM
Next Story