Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2026 4:25 AM GMT Updated On
date_range 6 Jun 2026 4:25 AM GMTഓപ്പറേഷൻ തൂഫാൻ: നിലമ്പൂരിൽ എട്ടുപേർ പിടിയിൽ
text_fieldsനിലമ്പൂർ: പൊലീസിന്‍റെ ഓപറേഷൻ തൂഫന്‍റെ ഭാഗമായി നിലമ്പൂരിൽ എട്ടുപേർ പിടിയിൽ. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് ഏഴുപേരെ നിലമ്പൂർ പൊലീസ് പിടികൂടിയത്. മറ്റൊരു യുവാവിൽനിന്ന് 0.1714 ഗ്രാം രാസലഹരിയും പിടികൂടി.
എസ്.ഐ സി.പി. ജാബിറിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 9.30ന് പരിശോധന തുടങ്ങിയത്. ഓടായിക്കൽ പാലത്തിന് സമീപത്ത് നിന്നും ഓടായിക്കൽ ടർഫിന് സമീപത്ത് നിന്നുമാണ് കഞ്ചാവ് ഉപയോഗിച്ചവർ പിടിയിലായത്. പ്രതികളിൽ നിന്ന് ചെറു പൊതികളിൽ കഞ്ചാവ്, ഉപയോഗിക്കാനുള്ള സാധനങ്ങൾ എന്നിവയും കണ്ടെടുത്തു. അർധരാത്രി പുളിക്കലോടിയിൽ വച്ചാണ് എം.ഡി.എം.എയുമായി മമ്പാട് ചെമ്പംകാട് സ്വദേശി 34 കാരൻ അറസ്റ്റിലായത്. മൊത്തം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
Next Story


