Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightവീട്ടിൽ സൂക്ഷിച്ച...

വീട്ടിൽ സൂക്ഷിച്ച വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു; പ്രതി ഒളിവിൽ

text_fields
bookmark_border
വീട്ടിൽ സൂക്ഷിച്ച വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു; പ്രതി ഒളിവിൽ
cancel
camera_alt

മ​മ്പാ​ട് സ്വ​ദേ​ശി ഷെ​രീ​ക്കി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വെ​ടി​യു​ണ്ട​ക​ൾ

നിലമ്പൂർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച നാടൻതോക്കിന്‍റെ 10 വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു. മമ്പാട് ഒടായിക്കൽ സ്വദേശി മംഗലശ്ശേരി ഷെരീക്കിന്‍റെ വീട്ടിൽനിന്നാണ് നിലമ്പൂർ എസ്.ഐ സി.പി. ജാബിറും സംഘവും നടത്തിയ പരിശോധനയിൽ തിരകൾ കണ്ടെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ നടത്തിയ പരിശോധനയിലാണ് സ്റ്റോർ റൂമിൽ ഒളിപ്പിച്ച തിരകൾ കണ്ടെടുത്തത്.

തിരകൾ മൃഗവേട്ടക്കായി സൂക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധന നടത്തുന്ന സമയം പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. ഷെരീക്കിനെതിരെ ആയുധനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എ.എസ്.എ സുനിത, സി.പി.ഒമാരായ ലിജോ ജോൺ, ചിന്തു പ്രശാന്ത്, യദു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article
TAGS:bullets found Suspect Kerala Police 
News Summary - Police recover bullets stored in house; suspect absconding
Next Story