Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2025 1:56 PM GMT Updated On
date_range 2025-08-25T20:39:04+05:30‘ഷഫീഖ് ഗാന്ധി അനുഭവ കഥകൾ’ കവർ പ്രകാശനം ചെയ്തു
text_fieldscamera_alt
പൂപ്പലം ഒ.എ യു.പി സ്കൂൾ അധ്യാപകൻ ഷഫീഖ് ചായംപറമ്പിൽ രചിച്ച ‘ഷഫീഖ് ഗാന്ധി അനുഭവ കഥകൾ’ കവർ പ്രകാശനം സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ എം.ടി. ഫെമിന നിർവഹിക്കുന്നു
നിലമ്പൂർ: പൂപ്പലം ഒ.എ. യു.പി. സ്കൂൾ അധ്യാപകൻ ഷഫീഖ് ചായംപറമ്പിൽ രചിച്ച ‘ഷഫീഖ് ഗാന്ധി’ അനുഭവ കഥകൾ കവർ പ്രകാശനം പോസിറ്റീവ് പോസിബിലിറ്റീസിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ എം.ടി. ഫെമിന നിർവഹിച്ചു.
പോസിറ്റീവ് പോസിബിലിറ്റി ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ പ്രധാനാധ്യാപകൻ റമീസ് പാറാൽ, ജാബിർ ലാലിലകത്ത്, ഇരിക്കൂർ േബ്ലാക്ക് പഞ്ചായത്തംഗം സി.വി.എൻ. യാസറ, അധ്യാപകൻ സി.ആർ. ഹരീഷ് എന്നിവർ സംസാരിച്ചു. മാന്ത്രികൻ ഹുമയൂൺ കബീറിന്റെ മായാജാല പ്രകടനവും ഉണ്ടായിരുന്നു. ഷഫീഖ് ചായംപറമ്പിൽ നന്ദിയും പറഞ്ഞു.
Next Story