Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightആദിവാസികൾ തേന്‍കൃഷി...

ആദിവാസികൾ തേന്‍കൃഷി വിളവെടുപ്പ് തുടങ്ങി

text_fields
bookmark_border
ആദിവാസികൾ തേന്‍കൃഷി വിളവെടുപ്പ് തുടങ്ങി
cancel

നിലമ്പൂർ: നബാര്‍ഡ് ധനസഹായത്തോടെ ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ നടപ്പാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച തേനീച്ചകൃഷിയില്‍നിന്നുള്ള വിളവെടുപ്പിന് തുടക്കമായി. 500ഓളം പെട്ടികളിലായിട്ടാണ് നിലമ്പൂർ മേഖലയിൽ ആദിവാസികൾ തേനീച്ചകൃഷി നടത്തുന്നത്.

നൂറിലധകം കർഷകർ പദ്ധതികളുടെ ഗുണഭോക്താക്കളായുണ്ട്. പദ്ധതിയുടെ കീഴില്‍ ആരംഭിച്ച ഗോത്രാമൃത് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴിലാണ് പ്രവൃത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

എരഞ്ഞിമങ്ങാട് നടന്ന വിളവെടുപ്പിന്‍റെ ഉദ്ഘാടനം നബാര്‍ഡിന്‍റെ കേരള ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമാല നിർവഹിച്ചു. നബാര്‍ഡ് ഡി.ഡി.എം എ. മുഹമ്മദ് റിയാസ്, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, പ്രോഗ്രാം ഓഫിസര്‍ സി. ദീപ, പ്രോജക്ട് കോഓഡിനേറ്റര്‍ പി. നാഫി, സുനില്‍ പി. അനീഷ്, ബിന്ദു വൈലാശ്ശേരി, പ്ലാക്കല്‍ചോല അനീഷ് എന്നിവര്‍ സംസാരിച്ചു.

Show Full Article
TAGS:Environment tribals nilambur 
News Summary - Tribals have started harvesting honey
Next Story