Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാ​ര​ത​പ്പു​ഴ​യു​ടെ...

ഭാ​ര​ത​പ്പു​ഴ​യു​ടെ കാ​ഴ്ച​ക​ൾ ഇ​നി ന​ട​ന്ന് ആ​സ്വ​ദി​ക്കാം

text_fields
bookmark_border
ഭാ​ര​ത​പ്പു​ഴ​യു​ടെ കാ​ഴ്ച​ക​ൾ ഇ​നി ന​ട​ന്ന് ആ​സ്വ​ദി​ക്കാം
cancel
camera_alt

കു​റ്റി​പ്പു​റം നി​ള പാ​ർ​ക്കി​ലെ പാ​ത​യോ​രം

Listen to this Article

കു​റ്റി​പ്പു​റം: നി​ള​യു​ടെ അ​തി​മ​നോ​ഹ​ര കാ​ഴ്ച​ക​ള്‍ ക​ണ്ടു ന​ട​ക്കാ​ന്‍ ക​ര്‍മ റോ​ഡ് മാ​തൃ​ക​യി​ല്‍ കു​റ്റി​പ്പു​റ​ത്ത് നി​ള​യോ​ര​പാ​ത ഒ​രു​ങ്ങു​ന്നു. ഇ​രി​പ്പി​ട​ങ്ങ​ളും തെ​രു​വു​വി​ള​ക്കു​ക​ളും ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള റാം​പു​ക​ളും ബോ​ട്ട് സ​ര്‍വി​സ് പോ​യ​ന്റു​ക​ളും അ​ട​ക്ക​മാ​ണ് നി​ള​യോ​ര​പാ​ത വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കു​റ്റി​പ്പു​റ​ത്ത് ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍ ക​ണ്ടാ​ണ് പൊ​ന്നാ​നി ക​ര്‍മ റോ​ഡ് മാ​തൃ​ക​യി​ല്‍ നി​ള​യി​ലും പു​തി​യ പാ​ത നി​ര്‍മി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ള​യു​ടെ അ​രി​കു​പ​റ്റി പു​ഴ​യോ​ര പാ​ത നി​ര്‍മി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

കു​റ്റി​പ്പു​റം പാ​ല​ത്തി​ല്‍നി​ന്ന് തു​ട​ങ്ങി നി​ള​യോ​രം പാ​ര്‍ക്കി​ലൂ​ടെ ചെ​മ്പി​ക്ക​ല്‍ വ​രെ പാ​ത നി​ര്‍മി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള പാ​ത യാ​ഥാ​ര്‍ഥ്യ​മാ​യാ​ല്‍ കു​റ്റി​പ്പു​റം ടൗ​ണ്‍ ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ള്‍ക്ക് തി​രൂ​ര്‍ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന ബ​ദ​ല്‍ റോ​ഡാ​യും ഉ​പ​യോ​ഗി​ക്കാം. നി​ള​യി​ലെ കാ​ഴ്ച​ക​ള്‍ ക​ണ്ടു കു​റ്റി​പ്പു​റം പാ​ല​ത്തി​ന് താ​ഴെ നി​ന്ന് തി​രൂ​ര്‍ റോ​ഡ് വ​രെ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​കും.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ തി​രു​നാ​വാ​യ ന​വാ​മു​കു​ന്ദ ക്ഷേ​ത്രം വ​രെ പാ​ത നീ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കും. കു​റ്റി​പ്പു​റം നി​ള പാ​ര്‍ക്കി​ല്‍ ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം.​എ​ല്‍.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്രാ​ഥ​മി​ക യോ​ഗം ചേ​ര്‍ന്നു. പു​ഴ​യോ​ര പാ​ത ക​ട​ന്നു​വ​രു​ന്ന മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​ങ്ങ​ളും സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളും സം​ബ​ന്ധി​ച്ച് സ​ര്‍വേ ന​ട​ത്താ​ന്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

Show Full Article
TAGS:Bharatapuzha Tourisam Kuttipuram Boat service Malappuram News 
News Summary - Now you can walk and enjoy the views of Bharatapuzha
Next Story