എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവം: കൂട്ടുപ്രതികളും പിടിയിൽ
text_fieldsസജിൽ, ബിൻഷാദ്
പാണ്ടിക്കാട്: എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിലെ കൂട്ടുപ്രതികളും പിടിയിൽ. അരീക്കോട് സ്വദേശികളായ നാലകത്ത് ബിൻഷാദ് (32), ചാലിൽതൊടി സജിൽ (29) എന്നിവരാണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്.
മേയ് 30ന് പാണ്ടിക്കാട് കൊളപറമ്പിൽ 14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ അന്ന് ഓടി രക്ഷപ്പെട്ട രണ്ടുപേരാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കാട് അങ്ങാടിക്ക് സമീപം പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിൽനിന്ന് കാറിൽ വരികയായിരുന്നു പ്രതികൾ.
ആദ്യപ്രതി കൊളപറമ്പ് സ്വദേശിയായ ഹനീഫ മുമ്പ് അറസ്റ്റിലായിരുന്നു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.