Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightപാണ്ടിക്കാട് ടൗണിൽ ഇനി...

പാണ്ടിക്കാട് ടൗണിൽ ഇനി സി.സി.ടി.വി നിരീക്ഷണം

text_fields
bookmark_border
പാണ്ടിക്കാട് ടൗണിൽ ഇനി സി.സി.ടി.വി നിരീക്ഷണം
cancel
camera_alt

പാണ്ടിക്കാട് ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ 

പാണ്ടിക്കാട്: ടൗൺ സി.സി.ടി.വി നിരീക്ഷണത്തിലാകുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസും ഗ്രാമപഞ്ചായത്തും സംയുക്തമായി പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിക്കുന്നത്. നാലു റോഡുകളും സി.സി.ടി.വി നിരീക്ഷണത്തിലാവും.

തട്ടിക്കൊണ്ടുപോകൽ, ലഹരിക്കടത്ത്, അപകടങ്ങൾ സംഭവിച്ച് നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാനാണ് പാണ്ടിക്കാട് ജങ്ഷനിലെ നാല് റോഡുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത്. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽനിന്നാണ് നിയന്ത്രിക്കുക. പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി. പ്രകാശന്റെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കി അടുത്ത ദിവസംതന്നെ ഇവ പ്രവർത്തനസജ്ജമാവും.

Show Full Article
TAGS:pandikad localnews Malappuram 
News Summary - CCTV surveillance now in Pandikkad town
Next Story